Advertisment

അറസ്റ്റ് ഒഴിവാക്കാനായി ചികിത്സ തേടുകയായിരുന്നില്ല; മോർഫിൻ അടക്കം 22 മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്; കീമോതെറാപ്പിക്ക് നേരത്തെ പോയി അഡ്മിറ്റ്‌ ആകാറുണ്ട്; 19ന് കീമോതെറാപ്പി ഉണ്ടായിരുന്നതിനാലാണ് 17ന് തന്നെ അഡ്മിറ്റ്‌ ആയത്; വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

New Update

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ മുൻകൂർ പണം അനുവദിച്ചത് ചൂണ്ടിക്കാട്ടിയ കാര്യം അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. കരാറുകാർക്ക് മുൻ‌കൂർ പണം നൽകുന്നത് പുതുമയുള്ള കാര്യം അല്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ മുൻ‌കൂർ പണം നൽകിയിട്ടുണ്ട്.

Advertisment

publive-image

മുൻ‌കൂർ നൽകിയ തുകയുടെ പലിശനിരക്ക് നിശ്ചയിച്ചതിൽ മന്ത്രി എന്ന നിലയിൽ തനിക്ക് പങ്കില്ലെന്നും പത്തു കോടി രൂപ കൈകൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

താൻ ആശുപത്രിയിൽ ആണെന്നറിയിച്ചിട്ടും പൊലീസ് വീട്ടിൽ തിരച്ചിൽ നടത്തിയതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയിൽ അറിയിച്ചു. ജാമ്യം ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്താൽ വീട്ടിൽ തുടരും.

മോർഫിൻ അടക്കം 22 മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. അറസ്റ്റ് ഒഴിവാക്കാനായി ചികിത്സ തേടുകയായിരുന്നില്ല. താൻ ഏപ്രിൽ മുതൽ ചികിത്സയിലാണ്. കീമോതെറാപ്പിക്ക് നേരത്തെ പോയി അഡ്മിറ്റ്‌ ആകാറുണ്ട്. 19ന് കീമോതെറാപ്പി ഉണ്ടായിരുന്നതിനാലാണ് 17ന് തന്നെ അഡ്മിറ്റ്‌ ആയത്.

മറ്റൊരു കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണം തെറ്റാണെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.

vk ibrahim kunju
Advertisment