Advertisment

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ബി.ജെ.പി രഹസ്യ ധാരണയെന്ന് വി.കെ.പ്രശാന്ത്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രചാരണരംഗത്ത് സജീവമല്ലെന്നും ആക്ഷേപം

New Update

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ബി.ജെ.പി രഹസ്യധാരണയെന്ന ആക്ഷേപവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രചാരണരംഗത്ത് സജീവമല്ലെന്നും ആക്ഷേപം. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയാമെന്നായിരുന്നു ആരോപണത്തിന് യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ മറുപടി.

Advertisment

publive-image

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. കുമ്മനവും മുരളിധരനും ടി.എന്‍സീമയും നേര്‍ക്കുനേര്‍ പോരടിച്ച 2016 ലെ അന്തരീക്ഷമല്ലിപ്പോള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തലമുറമാറ്റം വന്നെങ്കിലും പഴയ ആവേശമില്ലെന്ന് മാത്രം.

കഴിഞ്ഞതവണ ബി.ജെ.പിയെ തോല്‍പിക്കാന്‍ വോട്ട് മറിക്കേണ്ടിവന്നുവെന്ന് തുറന്നു സമ്മതിക്കേണ്ടിവന്ന എല്‍.ഡി.എഫ് തന്നെയാണ് ഇക്കുറി വോട്ടുകച്ചവട പരാതിയുമായി വരുന്നത്.

vk prasanth vk prasanth speaks
Advertisment