Advertisment

അത് സര്‍ക്കാരിന്റെ പദ്ധതിയില്‍ തുടങ്ങിയ വീട് തന്നെ; വീട് പണി പൂര്‍ത്തീകരിച്ചത് കൂലിപ്പണിയെടുത്ത്; വി.കെ. പ്രശാന്ത് എംഎല്‍എയുടെ വിവാദ പോസ്റ്റില്‍ പ്രതികരണവുമായി യുവാവ്; തന്റെ ഭാഗത്തും തെറ്റുണ്ടെന്നും പ്രതികരണം; വീഡിയോ

New Update

publive-image

Advertisment

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിപ്രകാരം സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടെന്ന് അവകാശപ്പെട്ട് വി.കെ. പ്രശാന്ത് എംഎല്‍എ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. ടാർപോളിനും ഷീ‌റ്റും ഉപയോഗിച്ചുള‌ള പഴയ വീടിന്റെ ചിത്രവും പുതുതായി നിർമ്മിച്ച വീടിന്റെ ചിത്രവുമാണ് 'ലൈഫ് നമ്മുടെ സർക്കാർ' എന്ന തലവാചകത്തോടെ എംഎല്‍എയുടെ പോസ്റ്റിലുണ്ടായിരുന്നത്.

എന്നാൽ ചിത്രത്തിലെ വീട് തന്റെ വീടാണെന്നും കൂലിപ്പണി ചെയ്‌ത് നിർമ്മിച്ച വീടാണിതെന്നും, സർക്കാർ നിർമ്മിച്ചു നൽകിയ വീടല്ലെന്നും കാര്യങ്ങൾ ഒന്നും അറിയാതെ ഇത്തരം പോസ്‌റ്റ് ഇടരുതെന്നും ജെമിച്ചൻ ജോസ് എന്ന ഒരു യുവാവ് എംഎല്‍എയുടെ പോസ്‌റ്റിന് മറുപടി നൽകി. തുടർന്ന് എംഎല്‍എ പോസ്‌റ്റ് നീക്കം ചെയ്‌തു.

എന്നാല്‍ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജെമിച്ചന്‍. തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്നും സര്‍ക്കാര്‍ പദ്ധതിയിലാണ് വീട് തുടങ്ങിയതെന്നും പൂര്‍ത്തീകരിച്ചത് കൂലിപ്പണിയെടുത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ...

https://www.facebook.com/100004676553362/videos/1834855620013639/

Advertisment