Advertisment

ആദ്യകാല നടി കെ.വി ശാന്തി (81) അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: ആദ്യകാല നടി കെ.വി ശാന്തി (81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തമിഴ്നാട് കോടമ്പക്കത്തായിരുന്നു അന്ത്യം. ഏറ്റുമാനൂര്‍ സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്ബാക്കത്താണ് താമസം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് കോടമ്ബാക്കത്ത് നടത്തും.

Advertisment

publive-image

സത്യന്‍, പ്രേംനസീര്‍, മധു, ഷീല, എസ്.പി പിള്ള എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. 1953ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ ആണ് ആദ്യ ചിത്രം. അള്‍ത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ നെല്ല്,​ ലേഡി ഡോക്ടര്‍,​ അദ്ധ്യാപിക തുടങ്ങി അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി ചിത്രങ്ങളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 1975ല്‍ പുറത്തിറങ്ങിയ അക്കല്‍ദാമ,​ കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

VK SANTHI DEATH
Advertisment