Advertisment

വി കെ ശശികല 10 കോടി രൂപ പിഴത്തുക അടച്ചു; ജനുവരിയില്‍ ജയിലില്‍ നിന്ന് പുറത്തു വരാനാകുമെന്ന് അഭിഭാഷകന്‍

New Update

ചെന്നൈ :അനധികൃത സ്വത്തു സമ്പാദന കേസില്‍ തടവില്‍ കഴിയുന്ന വി കെ ശശികല 10 കോടി രൂപ പിഴത്തുക അടച്ചു. ഇതോടെ ശശികലക്ക് വരുന്ന ജനുവരിയില്‍ ജയിലില്‍ നിന്ന് പുറത്തുവരാനാകുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ നാലുവര്‍ഷമായി ബെംഗളൂരുവിലെ പരപ്പന അഗഹാര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല.

ശശികലയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുടെ സംഘവും ബെംഗളൂരുവിലെത്തിയാണ് 10 കോടിയുടെ രണ്ട് ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ പ്രത്യേക കോടതിയില്‍ അടച്ചത്. സുപ്രീം കോടതിയാണ് ശശികലക്ക് നാലു വര്‍ഷം തടവും 10 കോടി പിഴ ശിക്ഷയും വിധിച്ചിരുന്നത്.

തടവ് ശിക്ഷയുടെ കാലാവധി ജനുവരി 27 ന് തീരും. പയസ് ഗാര്‍ഡനിലെത് ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുവകകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.

vk sasikala
Advertisment