Advertisment

സൈക്കിൾ സവാരി നടത്തി വോട്ട് അഭ്യർത്ഥിച്ച് വികെ ശ്രീകണ്ഠന്‍. ഒറ്റപ്പാലം പര്യടനം പൂര്‍ത്തിയായി

New Update

publive-image

Advertisment

പാലക്കാട് : ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠന്‍റെ തിരഞ്ഞെടുപ്പ് പര്യടന൦ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ രാത്രി വൈകി പൂര്‍ത്തിയായി . രാവിലെ എട്ടിന് കിണാശേരിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത് .

സ്ഥാനാർത്ഥി പര്യടനത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി എ തങ്ങൾ നിർവ്വഹിച്ചു. സ്ഥാനാർത്ഥിയെ വരവേൽക്കാനായി കാട്ടുകുളത്ത് സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന വൻ ജനാവലിയാണ് കാത്തുനിന്നത്. തുടർന്ന് തലയണക്കാട് , കടമ്പഴിപ്പുറം വട്ടംതുരുത്തി, കല്ലംപറമ്പ്, ഷാരു കോവിൽ, പതിനാറാം മൈൽ, മംഗലാംകുന്ന് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

മംഗലാംകുന്ന് വോട്ടഭ്യർത്ഥിക്കുന്നതിനിടെ മംഗലാംകുന്ന് അരി മുറുക്ക് നൽകിയാണ് ജാനകി അമ്മാൾ സ്വീകരിച്ചത്. ഞങ്ങളുടെ വോട്ടും അനുഗ്രഹവും കൂടെയുണ്ടെന്നു പറയാനും അവർ മറന്നില്ല.

വലിമ്പിലിമംഗലം മണ്ണമ്പറ്റ, പുലാപ്പറ്റ മണ്ടഴി, ഉമ്മനഴി , കോണിക്കഴി, വാക്കട സെൻറർ, പൊമ്പറ സെന്റർ , കരിമ്പുഴ തെരുവ്, തോട്ടര, കുലിക്കിലിയാട് ചന്തപ്പടി, കരിപ്പമണ്ണ, ചോളോട്, പടിഞ്ഞാറേ പാലോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം തള്ളച്ചിറ കിഴക്കേപറമ്പിൽ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിൽ പി ഹരിഗോവിന്ദൻ , പി എസ് അബ്ദുൾ ഖാദർ , പി ഗിരീശൻ, പി മനോജ്, കല്ലുവഴി ശങ്കരനാരായണൻ, വിജി വാമദേവൻ, വി എൻ കൃഷ്ണൻ, പി എ ഷൗക്കത്തലി , പി സെയ്ത്, കെ കൃഷ്ണകുമാർ, കെ വിജയകുമാർ, കെ എം ഹനീഫ എന്നിവർ പ്രസംഗിച്ചു.

പുലാപ്പറ്റയിൽ വി കെ ശ്രീകണ്ഠൻ സൈക്കിൾ സവാരി നടത്തിയാണ് വോട്ട് അഭ്യർത്ഥിച്ചത് . പ്രവര്‍ത്തകര്‍ തയ്യാറാക്കിയ സൈക്കിളില്‍ സ്ഥാനാര്‍ഥി വോട്ടഭ്യര്‍ത്ഥനയുമായി കടന്നുപോയി .

ele 19 jai ho
Advertisment