Advertisment

സന്നദ്ധ മനോഭാവത്തെ പോലും അധികൃതര്‍ തടയുന്നു : വികെ ശ്രീകണ്ഠന്‍ എംപി

New Update

publive-image

Advertisment

പാലക്കാട്: രാജ്യത്തിനുവേണ്ടിയും സമൂഹത്തിനു വേണ്ടിയും സേവനം ചെയ്യാനെത്തുന്നവരെ തടയുന്ന ഭരണസംവിധാനങ്ങളാണ് ഇന്ത്യയിലുളളതെന്നത് ഖേദകരമാണെന്ന് വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.

യൂത്ത് ഡേയുടെ ഭാഗമായി എസ്‌വൈഎസ് ടാസ്‌ക്ക് ടീം അംഗങ്ങള്‍ ജില്ലയിലെ പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷനുകളില്‍ ശുചീകരണവും അണുനശീകരണവും നടത്താന്‍ അനുമതി ചോദിച്ചപ്പോള്‍ നിങ്ങളുടെ സേവനം ആവശ്യമില്ലെന്ന നിലയില്‍ റെയില്‍വെ അധികൃതര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചത് പ്രതിഷേധാര്‍ഹമാണ്.

നന്മയുള്ള കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത തരത്തില്‍ രാജ്യത്തെ ഭരണ സംവിധാനങ്ങളെ വക്രീകരിച്ചിരിക്കുകയാണ്. എന്തിനും ഏതിനും കോടതിയില്‍ പോകേണ്ട സാഹചര്യമാണ് രാജ്യത്ത്. സാധാരണക്കാര്‍ക്ക് കോടതികളില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ശ്രീകണ്ഠന്‍ എംപി പറഞ്ഞു.

സ്‌റ്റേഡിയം ബസ്റ്റാന്റ് പരിസരവും ബസ്സുകളും അണുനശീകരണം നടത്തുന്നതിന്റെ ഉദ്ഘാടനം എംപി നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി അധ്യക്ഷനായി. എസ്‌വൈഎസ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി പിഎം യൂസഫ് പത്തിരിപ്പാല, എസ്‌വൈഎസ് ടാസ്‌ക്ക് ടീം ജില്ലാ കോഡിനേറ്റര്‍ മുഷ്ത്താഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

palakkad news
Advertisment