Advertisment

വികെ ശ്രീകണ്ഠൻ എംപി വാക്കു പാലിച്ചു… എടത്തനാട്ടുകര ജിഒഎച്ച്‌എസ്സ്‌എസ്സിന് ഇനി സ്വന്തം ബസ്‌ !

New Update

publive-image

Advertisment

എടത്തനാട്ടുകര: 3000ത്തിലധികം വരുന്ന വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ്‌ അനുവദിക്കണം എന്ന ആവശ്യവുമായി എടത്തനാട്ടുകര ജിഒഎച്ച്‌എസ്‌എസ്‌ സ്കൂൾ ലീഡറും പിടിഎ ഭാരവാഹികളും, കഴിഞ്ഞ വർഷം സ്കൂൾ ഇൻഡോർ സ്റ്റേജ്‌ ഉൽഘാടനം ചെയ്യാനെത്തിയ വികെ ശ്രീകണ്ഠൻ എംപിക്കു നിവേദനം നൽകിയിരുന്നു.

എംപി ആയി സ്ഥാനമേറ്റെടുത്ത ഉടനെയാണു എംപി സ്കൂളിൽ എത്തിയിരുന്നത്‌. എംപി ഫണ്ട്‌ അനുവദിച്ചാൽ ആദ്യം സ്കൂൾ ബസ്‌ എന്ന ആവശ്യം തീർച്ചയായും പരിഗണിക്കാമെന്ന് എംപി അന്നു തന്നെ ഉറപ്പു നൽകിയിരുന്നു. അതനുസരിച്ച്‌ എംപി ഫണ്ട്‌ കിട്ടിയ ഉടനെ സ്കൂളിനു ബസ്‌ അനുവദിച്ചു.

എംപി ഫണ്ട്‌ ഉപയോഗിച്ച്‌ വാങ്ങിയ 20 ലക്ഷം രൂപയുടെ സ്കൂൾ ബസിന്റെ ഉൽഘാടനം

വികെ ശ്രീകണ്ഠൻ എംപി നിർവ്വഹിച്ചു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുള്ളത്ത്‌ ലത അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം എം മെഹർബാൻ ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ പി. ഷാനവാസ്‌ മാസ്റ്റർ, മണികണ്ഠൻ വടശ്ശേരി, അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ അനിത, വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ ലൈല ഷാജഹാൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻ മഠത്തൊടി അലി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ അക്ബറലി പാറോക്കോട്ട്‌, സജ്ന സത്താർ, ബഷീർ പടുകുണ്ടിൽ, നെയ്സി ബെന്നി, അജിത, ഐഷാബി ആറാട്ടുതൊടി എന്നിവർ ആശംസകൾ നേർന്നു.

പിടിഎ പ്രസിഡന്റ്‌ ഇൻ ചാർജ്ജ്‌ സി സക്കീർ, എസ്എംസി ചെയർമാൻ സി നാരായണൻ കുട്ടി, എംപിടിഎ പ്രസിഡന്റ്‌ കെപി ഷറീന മുജീബ്‌, പി അഹമ്മദ്‌ സുബൈർ, ടികെ ഷംസുദ്ദീൻ, വ്യാപാരി പ്രതിനിധികളായ എപി മാനു, ഷമീം കരുവള്ളി, പ്രിൻസിപ്പാൾ കെകെ രാജ്‌ കുമാർ, പ്രധാനാധ്യാപകൻ എൻ അബ്ദുന്നാസർ, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ പി അബ്ദുൾ നാസർ, സ്റ്റാഫ്‌ സെക്രട്ടറി ടികെ  മുഹമ്മദ്‌ ഹനീഫ, പി ദിലീപ്‌ എന്നിവർ പ്രസംഗിച്ചു.

എസ്‌.പി.സി യൂണിറ്റ്‌ അംഗങ്ങൾക്കുള്ള യൂണിഫോം വിതരണോൽഘാടനവും ചടങ്ങിൽ നടന്നു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീജിൽ ചന്ദ്രൻ ഉപ്പുകുളം വരച്ച എംപിയുടെ ഛായാചിത്രം ചടങ്ങിൽ വെച്ച്‌ വികെ ശ്രീകണ്ഠൻ എംപിക്കു സമ്മാനിച്ചു.

palakkad news
Advertisment