Advertisment

വി കെ ശ്രീകണ്ഠന്‍ എം പി മൂന്ന് ദിവസത്തെ ദേശരക്ഷാ യാത്രയ്ക്ക് ഒരുങ്ങുന്നു

New Update

പാലക്കാട്: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ എം പിയുടെ നേതൃത്വത്തില്‍ ജനുവരി 27, 28, 29 തീയ്യതികളില്‍ ദേശരക്ഷാ യാത്ര നടത്താന്‍ തീരുമാനിച്ചു. ഇന്നലെ ജവഹര്‍ ഭവനില്‍ ചേര്‍ന്ന ഡി സി സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

Advertisment

publive-image

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് ദേശരക്ഷാ യാ്ത്ര നടത്തുന്നത്. ഇതിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലയിലെമ്പാടും ഗൃഹസന്ദര്‍ശനവും നടത്തും.

പൗരത്വ ഭേദഗതി നിയമം, വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചമര്‍ത്തുന്ന നടപടി, ഭരണഘടനാ തത്വങ്ങള്‍ വീണ്ടെടുക്കുക തുടങ്ങിയ പ്രചരണപരിപാടികളാണ് വീടുകയറിയിറങ്ങി നടത്തുക. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന ദേശരക്ഷാ യാത്ര പാലക്കാട് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പര്യടനം നടത്തും.

സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക അരാചകത്വം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയ വിഷയങ്ങളും ഗൃഹസന്ദര്‍ശനത്തിലൂടെ തുറന്നുകാണിക്കും.

മുന്‍ എം പി വി എസ് വിജയരാഘവന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ എം പി അധ്യകഷനായിരുന്നു. നേതാക്കളായ സി വി ബാലചന്ദ്രന്‍, സി ചന്ദ്രന്‍, എ രാമസ്വാമി, സി എച്ച് ഷൗക്കത്തലി, എം ആര്‍ രാമദാസ്, വി കെ പി വിജയനുണ്ണി, കമ്മുക്കുട്ടി എടത്തോള്‍ എന്നിവര്‍ സംസാരിച്ചു.

Advertisment