Advertisment

സിപിഎം പോഷക സംഘടനയായ സി.ഐ.ടി.യു തൊഴിലാളി ജന്മദിനത്തില്‍ കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠനെ ! സ്ഥാനാര്‍ഥിയുടെ വിഷുസദ്യ സമൂഹ വിവാഹത്തില്‍

New Update

പാലക്കാട് : സിപിഎം പോഷക സംഘടനയായ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് യു ഡി എഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠനെ.

Advertisment

വിഷു ദിനത്തില്‍ തിരുനെല്ലായിയിലെ പര്യടനത്തിനിടയിൽ വഴിയരികിൽ വോട്ടഭ്യർത്ഥനയുമായി ഇറങ്ങിയ സ്ഥാനാർത്ഥിയെ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാനായി ക്ഷണിച്ചു.

publive-image

സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച സ്ഥാനാർത്ഥി കേക്ക് മുറിച്ച് ജന്മദിനാഘോഷത്തിൽ പങ്കെടുത്താണ് മടങ്ങിയത്. മണ്ഡലത്തില്‍ രാഷ്ട്രീയത്തിനതീതമായി ശ്രീകണ്ഠനുള്ള ജനകീയത വ്യക്തമാക്കുന്നതായിരുന്നു സംഭവം. ഷാഫി പറമ്പില്‍ എം എല്‍ എയും ഒപ്പമുണ്ടായിരുന്നു.

ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്ര ദർശനത്തോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന്റെ വിഷു ആഘോഷം തുടങ്ങിയത്. ക്ഷേത്ര ദർശന ശേഷം അവിടെയുണ്ടായിരുന്ന നൂറിലേറെ വിശ്വാസികളെ കണ്ട് വിഷു ആശംസകൾ നേരുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.

തുടർന്ന് വടക്കന്തറ, മൂത്താന്തറ ക്ഷേത്രങ്ങളിലും സ്ഥാനാർത്ഥി ദർശനം നടത്തി. ക്ഷേത്ര ദർശനത്തോടെയാണ് പാലക്കാട്‌ നിയോജക മണ്ഡലം പര്യടനത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് ഭീമാ ജുവല്ലറിയിലെ ജീവനക്കാരെ കണ്ട് വോട്ടഭ്യർത്ഥിക്കുകയും ജീവനക്കാരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ശേഷം കാടാംകോട്, തിരുനെല്ലായി ഗ്രാമം, മണലാഞ്ചേരി എന്നിവടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. തിരുനെല്ലായി അഗ്രഹാരത്തിലെ നിരവധി വീടുകളിൽ ചെന്ന് സ്ഥാനാർത്ഥി വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.

publive-image

പുതുപ്പള്ളിതെരുവിൽ ഷാഫി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ വിവാഹത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുത്ത ആയിരങ്ങളെ സ്ഥാനാർത്ഥി അഭിസംബോധന ചെയ്തു. അവിടെയുള്ള വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥന നടത്തുകയും ചെയ്തു. വിവാഹ ചടങ്ങിലെ സദ്യയായിരുന്നു സ്ഥാനാർത്ഥിയുടെ ഇന്നത്തെ ഉച്ചഭക്ഷണം.

തുടർന്ന് മേഴ്‌സി കോളേജ്, കാണിക്കാമാതാ സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരായ കന്യാസ്ത്രീകളെ കണ്ട് വോട്ടഭ്യർത്ഥന നടത്തി. വയോധികരായ അന്തേവാസികളുള്ള മേഴ്‌സി ഹോമിലും സന്ദർശിച്ചു. അവിടെയുള്ള അന്തേവാസികൾ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രാർത്ഥിച്ചു.

ഉച്ചയ്ക്ക് 3.30ന് നരികുത്തിയിൽ നിന്ന് ബൈക്ക് റാലിയോടെയാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് പറക്കുന്നം, നീലിക്കാട്, പുത്തൻപുര, പൂക്കാരത്തോട്ടം, പേഴുങ്കര എന്നിവടങ്ങളിൽ പര്യടനം നടത്തി. ഇടതുമുന്നണി സ്ഥാനാര്‍ഥി എം ബി രാജേഷും വിഷു ദിനത്തില്‍ മണ്ഡലത്തില്‍ സജീവമായിരുന്നു .

vk sreekandan jai ho
Advertisment