Advertisment

വ്ളാദിമിർ പുട്ടിനു ഗുരുതരരോഗം ? സ്ഥാനമൊഴിയുന്നു !

New Update

publive-image

Advertisment

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിർ പുട്ടിന് കൈകാലുകൾക്ക് വിറയൽ, കാലുകൾ തുടർച്ചയായി ചലിപ്പിക്കാൻ കഴിയുന്നില്ല, എഴുതാനും ബുദ്ധിമുട്ടാണ്. ശാരീരിക സന്തുലനം നിലനിർത്താൻ കഴിയുന്നില്ല, മാനസികനിലയും അടിക്കടി വഷളാകുന്നു.

പാർക്കിൻസൺസ് (Parkinson's disease) രോഗമാണ് പുട്ടിന്. 68 കാരനായ അദ്ദേഹത്തോട് റഷ്യൻ പ്രസിഡണ്ട് പദവിയൊഴിയാൻ 37 കാരിയായ ഗേൾഫ്രണ്ട് എലിന കബായേവയും രണ്ടു പെൺമക്കളും സമ്മർദ്ദം ചെലുത്തിയതിൻ്റെ ഫലമായി അദ്ദേഹം വരുന്ന ജനുവരിയിൽ സ്ഥാനമൊഴിയുമെന്നാണ് ബ്രിട്ടീഷ് ദിനപ്പത്രമായ 'ദി സൺ' വെളിപ്പെടുത്തുന്നത്.

അടുത്തിടെ പുറത്തുവന്ന ഒരു വിഡിയോയിൽ പുട്ടിന്റെ കൈകാലുകളും വിരലുകളും വരെ വിറയ്ക്കുന്നതായി കാണുകയുമുണ്ടായി.

1999 ൽ ബോറിസ് യെൽസൺ രാജിവച്ചതിനെത്തുടർന്ന് അധികാരകേ ന്ദ്രത്തിലെത്തിയ ഈ കുംഗ്‌ ഫൂ ബ്ളാക്ക് ബെൽറ്റുകാരൻ അന്നുമുതൽ ഇന്നുവരെ റഷ്യയുടെ അധികാരസിരാകേന്ദ്രമാണ്. ഒരു തവണ പ്രധാനമന്തിയുമായി.

1952 ൽ സെന്റ് പീറ്റർബർഗിൽ ജനിച്ച പുട്ടിൻ നിയമബിരുദം കരസ്ഥമാക്കിയശേഷം റഷ്യൻ ചാരസംഘ ടനയായ കെജിബിയിൽ പ്രവർത്തിക്കുകയും പലവിധ ആയുധങ്ങൾ പ്രയോഗിക്കാനുള്ള പരിശീലനം നേടുകയും ചെയ്തു. ഇപ്പോൾ ഭരണഘടനാഭേദഗതിയിലൂടെ 2038 വരെ പ്രസിഡണ്ടായി തുടരാനുള്ള അധികാരവും കരസ്ഥമാക്കിയിരുന്നു.

വ്ളാദിമിർ പുട്ടിനെതിരെ നിരവധി ഗുരുതരമായ അഴിമതിയാരോപണങ്ങൾ നിലവിലുണ്ട്. ജനുവരിയിൽ സ്ഥാനമൊഴിയും മുൻപ് മറ്റൊരു ഭരണഘടനാഭേദഗതിയിലൂടെ മുൻരാഷ്ട്രപതിമാർക്കെതിരെയുള്ള അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ പാടില്ല എന്നൊരു നിയമം നിർമ്മിക്കാനുള്ള പണിപ്പുരയിലാണ് വ്ളാദിമിർ പുട്ടിന്റെ അനുചരർ.

പാർക്കിൻസൺസ് ഒരു ഞരമ്പുരോഗമാണ്. നാട്ടുഭാഷയിൽ വിറയൽവാതം എന്നും പറയാം. ലോകത്ത് 62 ലക്ഷം ആളുകൾ ഈ രോഗത്തിനടിമകളാണ്. പാർക്കിൻസൺസ് മൂലം പ്രതിവർഷം ഒരു ലക്ഷം ആളുകളാണ് ലോകത്തു മരിക്കുന്നത്.

vladimir putin
Advertisment