Advertisment

ഫലപ്രദമായ രീതിയിൽ ഹൈക്കമാൻഡ് ഇടപെട്ടില്ല; വി എം സുധീരൻ എഐസിസി അംഗത്വവും രാജി വച്ചു

New Update

തിരുവനന്തപുരം: എഐസിസി അംഗത്വവും രാജി വച്ച് വി എം സുധീരൻ. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ സുധീരൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തിൽ ദുഃഖമുണ്ടെന്നും രാജി കത്തിൽ പറയുന്നു.

Advertisment

publive-image

ഫലപ്രദമായ രീതിയിൽ ഹൈക്കമാൻഡ് ഇടപെട്ടില്ലെന്നാണ് സുധീരൻ്റെ പരാതി. സംസ്ഥാന കോൺഗ്രസ് പുനസംഘടനിയിലെ അതൃപ്തി പരസ്യമാക്കി സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജി വച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ തന്നെ തുടരുമെന്ന് സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്.

 

vm sudheeran
Advertisment