മലപ്പുറം . വിയന്ന മലയാളി അസ്സോസിയേഷന്‍ ചാരിറ്റി ട്രസ്റ്റ് നിര്‍മ്മിക്കുന്ന മൂന്നാമത് ഭവനത്തിന്റെ താക്കോല്‍ ദാനം മലപ്പുറം ജില്ലയിലെ വാലില്ലാപ്പുഴയില്‍ ഏറനാട് എം എല്‍ എ പി കെ ബഷീര്‍ നിര്‍വ്വഹിച്ചു .
താക്കോല്‍ ദാനത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ വാലില്ലാപ്പുഴ സെ .മേരിസ് പള്ളി വികാരി ഫാ . അഗസ്റ്റിന്‍ കണിമല ആദ്യക്ഷനായിരുന്നു .
യോഗം കെ.സി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.വി എം എ യുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ അദ്ദേഹം സ്മരിക്കുകയും , തന്‍റെ വിയന്ന സന്ദര്‍ശനത്തില്‍ വി എം എ യുടെ പ്രവര്‍ത്തകരുമായി അടുത്തിടപെടുവാന്‍ സാധിച്ചത് സദസ്സിന് വിവരിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു .ശിലാഫലകം ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കര അനാച്ഛാദനം ചെയ്തു .
യോഗത്തില്‍ മാത്യൂസ് കിഴക്കേക്കര സ്വാഗതവും , ഷീന ഗ്രിഗറി നന്ദിയും പറഞ്ഞു . ആശംസകള്‍ നേര്‍ന്നുകൊണ്ട് രൈഹ്ന ബേബി ( പഞ്ചാ. വൈ. പ്രസി ) ,ഷഹര്‍ബാന്‍ ( പഞ്ചാ . മെംബര്‍ ) , മാത്തുക്കുട്ടി മാസ്റ്റര്‍ ( ഇടവക സെക്രട്ടറി ) , സിറിയക് പോള്‍ ( ട്രസ്റ്റി ) ,ജോണിമല പ്രവനാല്‍ , റസ്സി പനക്കല്‍ എന്നിവര്‍ സംസാരിച്ചു .
പരിപാടിയുടെ ആല്‍ബം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക