Advertisment

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല, മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്‍റ് ചെയ്തിട്ടുണ്ട്;  എആര്‍ നഗര്‍ വിഷയത്തില്‍ ജലീലിനെ തള്ളി വി എന്‍ വാസവന്‍

New Update

തിരുവനന്തപുരം: എആര്‍ നഗര്‍ വിഷയത്തില്‍ ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവന്‍. സഹകരണം സംസ്ഥാന വിഷയമാണ്. സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡി പരിശോധന ആവശ്യമില്ല.

Advertisment

publive-image

അതിന് കേരളത്തില്‍ സംവിധാനമുണ്ട്. വിഷയം ജലീല്‍ തന്നെ അറിയിച്ചിട്ടില്ല. എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോളാണ്. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്‍റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ലെന്നും വാസവന്‍ പറഞ്ഞു.

സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയിലുള്ള വിഷയം ആണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

vn vasavan
Advertisment