Advertisment

വോഡഫോൺ- ഐഡിയ നെറ്റ് വർക്ക് പ്രശ്നം പരിഹരിച്ചു; തകരാറിന് കാരണം ഫൈബർ മുറിഞ്ഞതെന്ന് കമ്പനി

New Update

കൊച്ചി: സംസ്ഥാനത്തുടനീളം മണിക്കൂറുകളോളം വോഡഫോൺ- ഐഡിയ (വി) നെറ്റ് വർക്ക് തകരാറിലായത് ഉപയോക്താക്കളെ വലച്ചു. എന്നാൽ പ്രശ്നം പരിഹരിച്ചെന്ന് വി അറിയിച്ചു. ഒന്നിലധികം സ്ഥലങ്ങളിൽ ഫൈബർ മുറിഞ്ഞതാണ് നെറ്റ് വർക്ക് തകരാറിന് കാരണമെന്ന് അധികൃതർ പറയുന്നു. ഫൈബർ മുറിയാനുള്ള കാരണം അന്വേഷിക്കുകയാണെന്നും നിലവിൽ പ്രശ്‌നം പരിഹരിച്ചതായും വി നെറ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

Advertisment

publive-image

ഇന്നലെ വൈകിട്ട് 4.30-ഒടെയാണ് തകരാർ രൂക്ഷമായത്. കേരളത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് പരാതി ഉയർന്നത്.

മുംബൈ, ചെന്നൈ, പുനെ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ പ്രശ്നം നേരിട്ടതായാണ് വിവരം. നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കളാണ് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും എത്തിയത്.

idea net work vodafone
Advertisment