വോയ്സ് കുവൈത്ത് വനിതാവേദി ഓണാഘോഷം മാറ്റിവെച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, September 9, 2018

കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തി വരാറുളള ഓണാഘോഷം മാറ്റിവെച്ചു. സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു.

സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോർഡി യോഗത്തിൽ പ്രസിഡൻറ് കെ.വിജയൻ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി പി.ജി.ബിനു, വനിതാവേദി പ്രസിഡൻറ് ശ്രീജ രവി, ജി.പി.ബിജു, എ.ആർ. സത്യൻ, ഗോപിനാഥൻ ഗങ്കോത്രി, രാധമാധവി, ഉഷാലക്ഷ്മി, മനീഷ് കൈലാസ്, അനിൽ കുമാർ കക്കോത്ത്,ജയപ്രകാശ്, രഞ്ജിത്ത് രാജ്, സുജ റെജി മോൻ, കെ.ഗോപിനാഥൻ, എം.ജി.റെജിമോൻ, എന്നിവർ സംസാരിച്ചു.

സെക്രട്ടറി രവി നാരായണൻ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി പി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

×