Advertisment

അനുമതി വാങ്ങാതെ കോളേജിന് പുറത്തുപോയ വിദ്യാര്‍ത്ഥിനിയെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ വ്യാജമാണെന്ന് എസ്എഫ്‌ഐ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അനുമതി വാങ്ങാതെ കോളേജിന് പുറത്തുപോയ വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് എസ്.എഫ.ഐ രംഗത്തെത്തിയിരിക്കുകയാണ്.

Advertisment

publive-image

ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തിയെന്ന രീതിയിലാണ് ഈ സന്ദേശം പ്രചരിച്ചിരുന്നത്. കോളേജിന് പുറത്ത് പോകണമെങ്കില്‍ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളുടെ അനുമതി വാങ്ങണമെന്നായിരുന്നു നിബന്ധന.

അദ്ധ്യാപകരുടെ അനുമതി വാങ്ങിയെന്ന് വിദ്യാര്‍ത്ഥിനി പറയുന്നുണ്ടെങ്കിലും നേതാക്കള്‍ ഇത് അംഗീകരിക്കുന്നില്ല. നേതാക്കള്‍ അസഭ്യമായ ഭാഷ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതെന്ന് വ്യക്തമാണ്.

എന്നാല്‍, ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ ശബ്ദരേഖ വ്യാജമാണെന്നും ആര്‍ട്‌സ് കോളേജില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും എസ്. എഫ്.ഐ ജില്ലാ പ്രസിഡന്റെ ജെ.ജെ അഭിജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന് പിന്നാലെയാണ് ഇത്തരമൊരു ശബ്ദരേഖ പ്രചരിച്ചത്. ഇത് വ്യാജമായി തയ്യാറാക്കിയതാണെന്ന് സംശയമുണ്ടെന്നും അഭിജിത്ത് പറഞ്ഞു.

Advertisment