Advertisment

ജീവ കാരുണ്യത്തിനു കൈത്താങ്ങാവാൻ സ്നേഹ ഗാനങ്ങളുമായി 'വോയ്‌സ് ഓഫ് ദയ'

New Update

publive-image

Advertisment

പാലക്കാട്: ഓരോ ഗായകന്റെയും മാസ്മരികമായ ആലാപന ശക്തിയിലൂടെ രോഗികൾക്കും നിരാലംബർക്കും കൈത്താങ്ങാകാൻ സംഘടിച്ചിരിക്കുകയാണ് ദയ ചാരിറ്റബിൾ ട്രസ്റ്റിലെ കലാകാരന്മാർ. ജീവകാരുണ്യ പ്രവർത്തനം ജീവസ്സുറ്റതാക്കാൻ കലാ പ്രവർത്തനത്തിലൂടെ

സാന്ത്വനം പകരുക എന്നതാണ് 'വോയ്സ് ഓഫ് ദയ' എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് ട്രൂപ്പിന്റെ ലക്ഷ്യം.

ആര്‍ദ്രതയുടെയും കരുണയുടെയും സംഗീതമാണ് വോയ്‌സ് ഓഫ് ദയ. ആശയറ്റവരെ സഹായിക്കാനായി സോഷ്യൽ മീഡിയ മുഖ്യ അവലംബമാക്കി കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനു പിന്തുണയേകാനാണ് 'വോയിസ്‌ ഓഫ് ദയ' ശ്രമിക്കുന്നത്. പിന്നണി ഗായിക ശ്വേത സോമസുന്ദരനടക്കം രാജേഷ്, പ്രത്യുഷ് മങ്കര, ഉണ്ണികൃഷ്ണൻ, രാജു പറളി, ജയപ്രകാശ് തേങ്കുറുശ്ശി , മോഹൻദാസ് കാട്ടുകുളം, ശ്രീജേഷ് പരുത്തിപ്പുള്ളി, സദനം ജ്യോതിഷ് ബാബു, ബിന്ദു വിജയ്, രശ്മി കൃഷ്ണകുമാർ, ഹരികൃഷ്ണൻ, അഭിജയ് തുടങ്ങി ഒരു കൂട്ടം സേവനതൽപരരായ ഗായകരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ.

ദയാ കുടുംബാംഗങ്ങളായ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് പൂർണ്ണമായും ചാരിറ്റിമാത്രം ലക്ഷ്യമാക്കി രൂപീകരിച്ച വോയ്സ് ഓഫ് ദയയുടെ ഔദ്യോഗിക പ്രഖ്യാപനവും ഗാന സന്ധ്യയും മങ്കര പ്രിയദർശിനി ഹാളിൽ നടത്തി. ഏറ്റവും ഉദാത്തവും സത്യസന്ധവുമായ, കലക്ക് പുതിയ മാനങ്ങൾ സൃഷ്ടിക്കുന്ന മഹത്തായ പ്രവർത്തനമാണിതെന്ന് ട്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ട്രസ്റ്റ് ചെയർമാൻ ഇ.ബി രമേശ്‌ അധ്യക്ഷനായി. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഗോകുൽദാസ് എം.എൻ ഉദ്ഘാടനം ചെയ്തു. ലക്ഷ്മി മോഹൻ, ഷൈനി രമേഷ്, ശങ്കർജി കോങ്ങാട്, ദീപ ജയപ്രകാശ്, എം.ജി ആന്റണി, എം.ഹംസ, മോഹൻദാസ് കാട്ടുകുളം തുടങ്ങിയവർ സംസാരിച്ചു.

വിവാഹം, സത്ക്കാരം, മറ്റു ആഘോഷവേളകളിലും പ്രാദേശിക ഉത്സവങ്ങൾക്കും വോയ്സ് ഓഫ് ദയ അംഗങ്ങളെ വിളിക്കാം. ഫോൺ: 7012913593

palakkad news
Advertisment