വിഅര്‍ബി എന്ന്‍ എല്ലാവരും സ്‌നേഹപൂര്‍വം വിളിച്ചിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇനി ഓര്‍മ

Friday, August 10, 2018

– ജിബിൻ

വിഅര്‍ബി എന്ന്‍ എല്ലാവരും സ്‌നേഹപൂര്‍വം വിളിച്ചിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇനി ഓര്‍മയില്‍. സിപിഎം എന്ന രാഷ്്ട്രീയ പ്രസ്ഥാനത്തിനു ജീവിതം ഉഴിഞ്ഞുവച്ചതായിരുന്നു ആ പുരുഷായുസ്. അങ്ങനെയാണു വിവാഹം പോലും ആ വലിയ മനുഷ്യന്‍ വേണ്ടെന്നു വച്ചത്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ്, രണ്ടുപതിറ്റാണ്ടുകാലം സിഐടിയു ജില്ലാ സെക്രട്ടറി, എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ എന്നീ നിലകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ റിക്കാര്‍ഡുമായാണ് വിആര്‍ബി വിടവാങ്ങുന്നത്. തെരഞ്ഞെടുപ്പുവേളയില്‍ വിആര്‍ബി അവതരിപ്പിക്കുന്ന വസ്തു നിഷ്മായ കണക്കുകളാണ് വിആര്‍ബിയെ വ്യത്യസ്തനായ രാഷ്ട്രീയ പ്രവര്‍ത്തകനാക്കിയത്.

കേരളത്തില്‍ തന്നെ ഇടതുപക്ഷ പ്രസ്ഥാത്തിന്റെ ഇലക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായി ഇത്രയധികം പ്രവര്‍ത്തിച്ച മറ്റൊരു നേതാവുണ്ടാകില്ല. വിആര്‍ബിയുടെ ഇടതുകൈയില്‍ സദായുള്ള കണക്കുകള്‍ മാധ്യമങ്ങളുടെ വോട്ടെണ്ണലിനു മുമ്പുള്ള ദിവസങ്ങളിലെ വ്യത്യസ്തമായ വാര്‍ത്തയായിരുന്നു.

സുരേഷ്‌കുറുപ്പിന്റെയടക്കം ഭൂരിപക്ഷം വരെ കൃത്യമായി ഈ രാഷ്ട്രീയ ചാണക്യന്‍ നേരത്തെ പ്രവചിക്കുമായിരുന്നു. ക്ലീന്‍ ഷേവ് ചെയ്ത ചിരിപടരാത്ത മുഖം, മുഖത്തിനിണങ്ങുന്ന കണ്ണട, കഷണ്ടിക്കൊപ്പം ഉച്ചിവരെ വളര്‍ന്ന വിശാലമായ നെറ്റി കണ്ണടച്ചുള്ള പ്രസംഗവും പാര്‍ട്ടി റിപ്പോര്‍ട്ടിംഗും പ്രസംഗത്തില്‍ ആവര്‍ത്തിക്കുന്ന ആകെ മൊത്തം എന്ന വാക്ക്, വലിയ മനസുള്ള കുറിയ മനുഷ്യന്‍ ഇതായിരുന്നു വിആര്‍ബി എന്ന രാഷ്ട്രീയക്കാരന്‍.

വൈകുന്നേരങ്ങളില്‍ ടിബി റോഡിലെ കോഫി ഹൗസില്‍ കൗണ്ടറിനു തൊട്ടു നടുക്കുള്ള വലിയമുറിയിലെ ഒരു കോണില്‍ വിആര്‍ബി കാണും. ആവി പറക്കുന്ന ചൂടുകാപ്പിയും ബീറ്റ് റൂട്ട്് ചുവപ്പു പകരുന്ന മസാല ദേശയും സാവകാശം ആസ്വദിച്ചു കഴിക്കുന്ന വിആര്‍ബി കോട്ടയകാരുടെ ഓര്‍മയിലെ മറക്കാത്ത ചിത്രമാണ്.

×