കുടുംബജീവിത മുല്യങ്ങളെ നിഷേധിക്കുന്ന കോടതിവിധികളിൽ ആശങ്ക വർദ്ധിക്കുന്നു. പൊതുസമൂഹത്തിന്റെ പ്രതികരണം ഉയരണം – സാബു ജോസ്

Friday, September 28, 2018

കൊച്ചി:  കുടുംബജീവിത മുല്യങ്ങളെ നിഷേധിക്കുന്ന വിധത്തിൽ സുപ്രിംകോടതിയിൽ നിന്നും അവർത്തിച്ചുണ്ടാകുന്ന വിധികളിൽ ആശങ്ക ഉണ്ടെന്നും, പൊതുസമൂഹത്തിന്റെ പ്രതികരണം ഉയരണമെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

സ്വവർഗരതിക്ക് നിയമസാധുത നൽകിയിട്ടു അധികം സമയം മുമ്പ് , ഇപ്പോൾ വിവാഹേതര ലൈങ്കിക ബന്ധത്തിന് അനുമതിനൽകിയതിൽ കുടുംബജീവിതം നയിക്കുന്നവരും, കുടുംബജീവിതത്തെ ആ ധരിക്കുന്നവരും വലിയ ദുഃഖത്തിലാണ്.

രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തകർച്ചകളും വിപത്തുകളും രാജ്‌ജ്യത്തിന്റെ വികസനത്തെയും നന്മകളെയും ബാധിക്കുമെന്നും പ്രസ്താവനയിൽ സാബു ജോസ് ചൂണ്ടിക്കാട്ടി.

×