follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

കുറച്ച് ഒരുമ്പെട്ട പെൺപിള്ളേര് സമരപന്തലിലും TV ചർച്ചകളിലും ഇരുന്ന് പുലമ്പിയത് ‘പ്രിൻസിപ്പൽ രാജിവെക്കണം’ എന്നാണ്. ഈ ഇത്തിൾകണ്ണികൾ വിചാരിച്ചാലോ സ്വപ്നം കണ്ടാലോ ഒന്നും അതുണ്ടാവില്ലെന്ന്‍ ജനത്തിന് നേരത്തെ മനസ്സിലായതാണ് - അഡ്വ. സംഗീത ലക്ഷ്മണ

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 10/02/2017

ലോ അക്കാദമി സമരത്തിനെതിരെ പ്രശസ്ത അഭിഭാഷകയും ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. "പ്രിൻസിപ്പൽ രാജി വെച്ചില്ലെങ്കിൽ വെപ്പിക്കാൻ ഞങ്ങൾക്ക് അറിയാം’ എന്നൊക്കെ പറഞ്ഞവളുടെ ശൗര്യം ഒറ്റദിവസം കൊണ്ട് ചോർന്നുപോയതെങ്ങനെയെന്നു ചോദിക്കുകയാണ് സംഗീത ലക്ഷ്മണ.

ഈ ഇത്തിൾകണ്ണികൾ വിചാരിച്ചാലോ സ്വപ്നം കണ്ടാലോ ഒന്നും Kerala Law Academy പോലൊരു സ്ഥാപനത്തിലെ പ്രിൻസിപ്പലിനെ കൊണ്ട് രാജി കത്ത് എഴുതിക്കാൻ ആവില്ല എന്നത് എത്രയോ നേരത്തെ തന്നെ ജനത്തിന് മനസ്സിലായതാണ്. കാണാൻ സുമുഖനായ ഒരു മന്ത്രി വന്നിരുന്നു പറയേണ്ട രീതിയിൽ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് ഈ പെണ്ണുങ്ങൾക്ക് കാര്യം മനസ്സിലായതെന്നും സംഗീത തന്റെ പോസ്റ്റില്‍ പറയുന്നു.സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രാമനാമം ജപിക്കും പോലെ കഴിഞ്ഞ മൂന്ന് ആഴ്ചയിലധികമായി കുറച്ച് ഒരുമ്പെട്ട പെൺപിള്ളേര് ലോ അക്കാദമിയുടെ മുന്നിലുള്ള സമരപന്തലിലും TV ചർച്ചകളിലും ഇരുന്ന് പുലമ്പിയത് ‘പ്രിൻസിപ്പൽ രാജിവെക്കണം പ്രിൻസിപ്പൽ രാജിവെക്കണം’ എന്നാണ് .

TV ക്യാമറയുടെ മുന്നിൽ, ഫൂലൻ ദേവിയെ ഓർമ്മിപ്പിക്കുന്ന മുഖഭാവത്തോടെ പോസ് ചെയ്തു നിന്ന് ‘പ്രിൻസിപ്പൽ രാജി വെച്ചില്ലെങ്കിൽ വെപ്പിക്കാൻ ഞങ്ങൾക്ക് അറിയാം’ എന്നൊക്കെ പറഞ്ഞവളുടെ ശൗര്യം ഒറ്റദിവസം കൊണ്ട് ചോർന്നുപോയി. അതെങ്ങനെ? അതെന്തേ?

ഈ ഇത്തിൾകണ്ണികൾ വിചാരിച്ചാലോ സ്വപ്നം കണ്ടാലോ ഒന്നും Kerala Law Academy പോലൊരു സ്ഥാപനത്തിലെ പ്രിൻസിപ്പലിനെ കൊണ്ട് രാജി കത്ത് എഴുതിക്കാൻ ആവില്ല എന്നത് എത്രയോ നേരത്തെ തന്നെ ജനത്തിന് മനസ്സിലായതാണ്. കാണാൻ സുമുഖനായ ഒരു മന്ത്രി വന്നിരുന്നു പറയേണ്ട രീതിയിൽ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് ഈ പെണ്ണുങ്ങൾക്ക് കാര്യം മനസ്സിലായത്.

തല തെറിച്ച ഈ കുറച്ചു പെണ്ണുങ്ങളെ വീരധീരയോദ്ധാക്കളായി ചിത്രീകരിച്ച് വാഴ്ത്തപ്പെട്ടവൾമാരായി പ്രഖ്യാപിക്കാൻ പണിപ്പെടുന്നുണ്ട് നമ്മുടെ ചില ചാനലുകൾ. കുറെ ദിവസം വിഭവസമൃദ്ധമായ സദ്യയായിരുന്നില്ലേ ഈ പറഞ്ഞ അഴിഞ്ഞാട്ടം? അതിനുള്ള നന്ദിപ്രമേയം മാത്രമാണ് ഇത്. Nothing less, nothing more.

വ്യക്തമായ ഒരു പരാതി എവിടെയും ഉന്നയിക്കാതെ ആർക്കോ വേണ്ടി എന്തിനോ വേണ്ടി തുടങ്ങിയ ഒരു സമരം. പോകെ പോകെയാണ് പരാതികൾ ആലോചിച്ച് ഉണ്ടാക്കി എടുത്തത്. അങ്ങനെ സമരം തുടങ്ങി എത്രയോ ദിവസങ്ങൾ കഴിഞ്ഞാണ് ഒരു പരാതി തന്നെ രേഖാമൂലം എഴുതി ഉണ്ടാക്കുന്നത്. എന്തിനധികം പറയുന്നു? 29 ദിവസങ്ങൾ നല്ല ജോളിയായിരുന്നല്ലോ!!

ക്യാമ്പസ്സിൽ വെച്ച് പരിചയപ്പെടാൻ പോലും അനുവദിക്കാത്തതിനാൽ സാധിക്കാതെ പോയ ആൺപെൺ കൂടിച്ചേരലുകൾ സാധ്യമായത് സമരപന്തലിൽ വെച്ചായിരുന്നു എന്ന് ഇവർ TVയിൽ പറയുന്നത് കേട്ടിരുന്നു.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിദ്യാർത്ഥികൾ ഒറ്റകെട്ടായി നടത്തുന്ന സമരം എന്നൊക്കെ വാതോരാതെ വീമ്പിളക്കിയ, KLA യിലെ നമ്മുടെ ഛോട്ടാ നേതാക്കന്മാര് പയ്യന്മാര് പിന്നെ പിന്നെയായപ്പോ ഒറ്റക്കെട്ടാക്കെ പൊട്ടി പാളീസായി പല കെട്ടുകളിൽ നിന്നു കൊണ്ട് പരസ്പരം കൈയ്യിട്ടുവാരി മാന്തി പറിച്ച് അന്താക്ഷരി നടത്തുന്നതും നമ്മൾ കണ്ടു.

ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന് പരാതിപ്പെട്ടവന് അവൻ്റെ ജാതിയുടെ മഹത്വം എന്തെന്നറിയുമോ? ഒരു രാഷ്‌ട്രപതിയേയും ഒരു Chief Justice of India-യെയും വാർത്തെടുക്കാൻ സാധ്യമായ സമുദായത്തിലെ ഇളം തലമുറക്കാരായ ആൺകുട്ടികൾ ‘ജാതി’ എന്ന പരിച പൊക്കി പിടിച്ചുകൊണ്ട് കളിച്ച കളികൾ ഒരു പട്ടികജാതിക്കാരിയായ എന്നിൽ ഉണ്ടാക്കിയത് അറപ്പാണ്.

നാണംകെട്ട സമരത്തിന്റെ അതിലും നാണംകെട്ട അവസാനിപ്പിക്കൽ എന്നിട്ടും പോരാഞ്ഞിട്ട് ഏറ്റവും നാണംകെട്ട ആഘോഷിക്കലും!!! ലോ അക്കാദമിയുടെ പേരും പറഞ്ഞു നടന്നുവന്നിരുന്ന രാഷ്ട്രീയചെറ്റത്തരങ്ങൾ അവസാനിച്ചു കിട്ടി എന്നത് ആശ്വാസം തന്നെയാണ്.

PS: റോഡ് സൈഡിൽ കുടിൽ കെട്ടി, ചുട്ടുപൊള്ളുന്ന വെയിലത്തിരുന്നു അവകാശപോരാട്ടം നടത്തി തളർന്നിട്ടും തളരാത്ത, ലോ അക്കാദമിയിലെ ഉണ്ണിയാർച്ചമാരുടെയും ജാൻസിറാണിമാരുടെയും ചില sample doze ചിത്രങ്ങൾ കാണുവാൻ ഇവിടെ comments നോക്കുക. മനസ്സലിഞ്ഞു നെഞ്ചുപൊട്ടി കരഞ്ഞു പോകും നിങ്ങൾ. ഉറപ്പ്.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+