follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഭര്‍ത്താവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഓരോന്ന് അടിച്ചു. പിന്നെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു. അതോടെ മദ്യം ദാമ്പത്യത്തിനു ഹാനികരമാണെന്ന് തിരിച്ചറിഞ്ഞു - ശ്രീബാല കെ മേനോന്‍റെ സ്വന്തം അനുഭവം

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 01/09/2017

കൊച്ചി : ഭര്‍ത്താവുമൊത്ത് മദ്യപിച്ച് ഒടുവില്‍ സത്യങ്ങളെല്ലാം തുറന്നു പറഞ്ഞു മദ്യം ദാമ്പത്യത്തിനു ഹാനികരമാക്കിയ സ്വന്തം അനുഭവം തുറന്നു പറയുകയാണ്‌ എഴുത്തുകാരിയും സംവിധായകയുമായ ശ്രീബാല കെ മേനോന്‍ .

ഗള്‍ഫില്‍ പോയപ്പോള്‍ ഭര്‍ത്താവിനു സമ്മാനമായി വാങ്ങിക്കൊണ്ടുവന്ന ടിറ്റോ വോഡ്ക ഇരുവരും ചേര്‍ന്ന്‍ ആസ്വദിച്ചപ്പോള്‍ ഉണ്ടായ ഭവിഷ്യത്തുകള്‍ ഇതാവര്‍ത്തിക്കാന്‍ സാധ്യതയുള്ള എല്ലാ ദമ്പതികള്‍ക്കുമായി പങ്കുവയ്ക്കുകയാണ് ശ്രീബാല "ടിറ്റോ പുലിയാണ് കേട്ടാ" എന്ന ഫെസ്ബുക്ക് പോസ്റ്റിലൂടെ ."ഗൾഫിൽ ഒരു മൂന്ന് ദിവസത്തേക്ക് പോവേണ്ടി വന്നു. തിരിച്ചു വരുമ്പോൾ എന്ത് വേണമെന്ന് ചോദിച്ചപ്പൊ ഭർത്താവ് പറഞ്ഞു "എനിക്ക്ന്നല്ല മിക്ക ഭർത്താക്കന്മാർക്കും ഒരു സാധനമേ വേണ്ടൂ. അത് നിങ്ങള് ഭാര്യമാര് കൊണ്ട് തരൂല്ലല്ലോ. അത് കൊണ്ട് നീ വല്ല ഉണങ്ങിയ ഈന്തപ്പഴമോ പിസ്തയോ കൊണ്ട് താ."

എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെത്തിയപ്പോ എന്തോ എനിക്ക് ഫർത്താവിനോട് ഫീകര സ്നേഹം .

ഞാൻ വാട്ട്സാപ്പിൽ ചോദിച്ചു "അണ്ണാ ഏത് ബ്രാന്റ് വേണം "

" നാട്ടീ കിട്ടുന്ന അൽത്തു കൊലുത്തു സാധനം കൊണ്ട് വന്ന് തന്ന് ഗൾഫിനെ അപമാനിക്കരുത് "

അപ്പൊ ഇതു വരെ കേൾക്കാത്ത സാധനമായിരിക്കണം. ഞാൻ കോൺയാകിൽ തുടങ്ങി വിസ്കിയിൽ ബ്രാന്റിയിൽ നോക്കി റംമിനെ ഉപേക്ഷിച്ച് വോഡ്കയിൽ എത്തി. അപ്പൊ ഉണ്ട് ദാ ഇത് വരെ കേട്ടിട്ടില്ലാത്ത ഒരു സാധനം " ഹാന്റ് മെയ്ഡ് വോഡ്ക . ടിറ്റോസ് ഹാന്റ് മെയ്ഡ് വോഡ്ക" . ഒരെണ്ണം വാങ്ങി ഞാൻ വീട്ടിലെത്തി സ്നേഹപൂർവ്വം ഫർത്താവിന് സമ്മാനിച്ചു.

" ഇത് എന്തോന്ന്?"

"കേട്ടിട്ടുണ്ടാ ഈ ബ്രാന്റ്റ് "

"ഇല്ല "

" അപ്പൊ ഹാപ്പിയായില്ലേ?"

"എന്നാലും തീരെ കേട്ടിട്ടില്ലാത്ത "

" അപ്പൊ ഡബിൾ ഹാപ്പിയാവൂ"

"ഒരു കമ്പനിക്ക് നീ കൂടി കഴിക്ക്. എന്തെങ്കിലും സംഭവിച്ചാ ഒരുമിച്ച് പറ്റിയാ പിന്നെ ഞാൻ മാത്രം ചത്ത് പോവില്ലല്ലോ."

പ്ലീസ് പ്ലീസ് താങ്ങാണ്ടായപ്പൊ ഞാൻ ഓകെ അടിച്ചു.

രണ്ടു പേരും ഓരോ ടിറ്റോ വിത്ത് നാരങ്ങ ആന്റ് സോഡ അടിച്ചു.

ഒന്നും സംഭവിച്ചില്ല.ഓരോന്ന് കൂടി അടിച്ചു. ഇത് നല്ലതാണെന്ന് തെളിയിക്കേണ്ടത് എന്റെ അത്യാവശ്യമാണല്ലോ. പതിവു പോലെ പോയിന്റ് ബ്ലാങ്ക് സ്റ്റൈലിൽ ഫർത്താവ് ഒരു ചോദ്യം ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു. രണ്ടു പേരും ഞെട്ടി.

ആ മറുപടി സത്യമായിരുന്നു. ദാമ്പത്യത്തിന് വളരെ ഹാനികരം . പിന്നെ 24 മണിക്കൂർ നേരം ഞങ്ങൾ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സത്യം മാത്രം പറഞ്ഞ് കൊണ്ടേ ഇരുന്നു. സത്യം പറയാനായി ഒരു മനുഷ്യൻ ലീവ് പോലും എടുത്തു.

ഒരു ദിവസത്തിന് ശേഷം കെട്ടിറങ്ങിയ പ്പൊ ആദ്യം ഞാൻ ചെയ്തത് google പോയി ടിറ്റോ എന്ന് അടിച്ചു നോക്കലായിരുന്നു. പുല്ല് . അങ്ങേരുടെ വോഡ്ക World Spirit competitionil Double gold medal നേടിയ അത്യുഗ്രൻ സാധനമാണ് പോലും.

ഇതൊന്നും അറിയാതെ ആണ് ഞങ്ങളിത് മടമടാന്ന് അടിച്ചു വിട്ടത്. ഇത്രയും സത്യങ്ങൾ വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ഞങ്ങൾ രണ്ടാളും വിവാഹബന്ധത്തിൽ തുടരാൻ തീരുമാനിച്ചു - കാരണം അത്രമേൽ image disaster ന് ശേഷം വേറെ എന്ത് ചെയ്യണമെന്ന് അറിയാത്തതു കൊണ്ട് മാത്രം.

ഏതായാലും അതിനു ശേഷം മദ്യം എന്ന പേര് കുറേ നാൾ വീട്ടിൽ ഉച്ചരിക്കപ്പെട്ടിട്ടില്ല.

ഇതൊന്നും അറിയാതെ ന്യൂ ഇയറിന് വീട്ടിലെത്തിയ സുഹൃത്തിന് ടിറ്റോ സാറിനെ ഒഴിച്ച് കൊടുത്ത് ഞങ്ങൾ മാതൃക ദമ്പതിമാരായി.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+