follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഇന്തോനേഷ്യൻ ഓണ കാഴ്ചകൾ

മജു കരിക്കം » Posted : 04/09/2017

ഇത്രയും രസകരമായി പരസ്പര സൗഹാർദ്ദത്തിന്റെ ഒരോണം ഇന്ത്യക്ക് പുറത്ത് ചിലവഴിക്കാനാവും എന്നൊരിക്കലും കരുതിയിരുന്നില്ല, കഴിഞ്ഞ വർഷങ്ങളിലെ പ്രിയപ്പെട്ടവളോടൊപ്പമുളള ബാംഗ്ലൂർ ഓണക്കാലത്തിലും, കൊട്ടാരക്കര കരിക്കത്തെ കുടുംബ വീട്ടിൽ മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പമുളള ഓണത്തിലും വ്യത്യസ്തമായി ഇന്തോനേഷ്യ സെമറാംഗിലെ മലയാളി കൂട്ടായ്മകൾക്കൊപ്പമുളള ഓണം നല്ല അനുഭവസമ്പത്തുളളതായി..



എത്ര അകലങ്ങളിലും, ഏതു സ്ഥാനങ്ങളിലും, തിരക്കുകളിലും മലയാളി മനസുകൾ സൂക്ഷിക്കുന്നൊരു സാംസ്‌കാരിക താളമുണ്ട്. അതിന്റെ പ്രതിഫലമായിരുന്നു സെമറാംഗിലെ പിറ്റി സായി അപ്പാരൽ അംഗണത്തിൽ നടന്ന ഓണാഘോഷവും കലാകായിക പ്രകടനങ്ങളും, അമ്പലക്കര ഫിലിംസിന്റെ കാഷ്യറും, അഭിനേതാമായിരുന്ന കാലത്ത് പല സിനിമാ സെറ്റുകളിലും ഓണ സദ്യ ഉൾപ്പെടെ ഒരുക്കിയ ചരിത്രം ഉണ്ടെങ്കിലും ഇന്തോനേഷ്യ പോലൊരു രാജ്യത്ത് നാടൻ രുചിക്കൂട്ടുകളുമായി തൂശനിലയിലെ ഓണസദ്യ ഹൃദ്യമായ അനുഭവമായി മാറി.



ജോൺസൻ, സലീം എന്ന രണ്ടു സുഹൃത്തുകളാണ് മുഴുവൻ കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചതും, ഒട്ടനവധി മലയാളി കുടുംബങ്ങളെ ഒത്തൊരുമയൊടെ കൊണ്ട് പോകാൻ നേതൃത്വം നൽകിയതും, ഷാജി ഓടനാവട്ടൾ, ലിജോ, സജി സെബാസ്റ്റ്യൻ, ബിജു ചിലമ്പി, മനോഹരൻ, സന്തോഷ്, ഷിനോയ്, മോൻസ, മോഹനൻ, ഷംസു, ദേവദാസ്, ശ്രീകാന്ത്, രഞ്ജിത്ത്, സിറാജ് തുടങ്ങി ജാതിഭേദമില്ലാത്ത ഒട്ടനവധി സുഹൃത്തുക്കൾ, കുടുംബങ്ങൾ.... അങ്ങനെ ധന്യമായ 2017ലെ ഓണക്കാലം...!



കലാ കായിക പരിപാടികൾക്കൊടുവിൽ ഇനിയും പേരിട്ടിട്ടില്ലാത്ത ആ സ്നേഹക്കൂട്ടായ്മ ഒരു മലയാളി സംഘമായി രൂപീകരിക്കാനും, വരും വർഷങ്ങളിൽ സ്റ്റേജ് ഷോ ഉൾപ്പെടെ മികച്ച പരിപാടികൾ വിപുലമായി സംഘടിപ്പിക്കാനും തീരുമാനമായത് വലിയ സന്തോഷം പകർന്നു. പതിവിലും വ്യത്യസ്തമായി കായിക പരിപാടികളിൽ ബർമുഡയും ടീ ഷർട്ടും അണിഞ്ഞാണ് ഏവരും പങ്കെടുത്തത്. മുഖ്യ സംഘാടകരായ സലീമും ജോൺസണും ചേർന്നായിരുന്നു മൽസര വിജയികൾക്കും, മറ്റുളളവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തത്.



വസ്ത്ര വിപണന വിതരണ രംഗത്തെ ജോലി ആയതു കൊണ്ട് തന്നെ നിരന്തരമായ യാത്രകൾ അനിവാര്യമാണ്, അടുത്ത ഓണം ഇവിടെ തന്നെ ആവുമോ എന്നുറപ്പില്ല, എങ്കിലും മതസൗഹാർദ്ദവും സാഹോദര്യവും നിറഞ്ഞ ഇത്തരം സംഘങ്ങളും, പ്രവർത്തനങ്ങളും എന്നും നന്മ വറ്റാതെ നിലനിൽക്കട്ടെ എന്നാശംസിക്കുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+