Advertisment

പാലക്കാട് ജില്ല യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 20,21 ന് തച്ചമ്പാറയിൽ ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും

New Update

തച്ചമ്പാറ:ദേശീയ ഗ്രന്ഥശാല കായിക വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 20,21 തിയ്യതികളിൽ തച്ചമ്പാറ ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മുൻ വോളിബോൾ ദേശീയ താരദമ്പതികളായ ശാന്തിലാൽ രാജലക്ഷ്മി 20 ന് രാവിലെ 9 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും.

Advertisment

publive-image

പാലക്കാട് ജില്ലാ വോളിബോൾ അസ്സോസിയേഷൻ ഭാരവാഹികൾ, മുൻകാല കായിക താരങ്ങൾ, പ്രമുഖ രാഷട്രീയ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരിക്കും.

കായിക സംസ്കാരം വളർത്തുന്നതിന് കുട്ടികളുടെ ശില്പശാല 18ന് വ്യാഴാഴ്ച 3 മണിക്ക് ഗ്രന്ഥശാല ഹാളിൽ നടക്കും. കായികവികസന സമിതി പ്രസിഡണ്ട് പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.രാമകൃഷണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

vollyboll champion ship
Advertisment