സമൂഹത്തിലും രാജ്യത്തും മാറ്റം വേണമെങ്കിൽ നമ്മൾ വോട്ടു ചെയ്യണമെന്ന് വിദ്യ ബാലൻ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 14, 2019

വോട്ടവകാശത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് ബോളിവുഡ് നടി വിദ്യ ബാലൻ. സമൂഹത്തിൽ മാറ്റം വേണമെങ്കിൽ വോട്ടു ചെയ്യണമെന്ന് പറഞ്ഞാണ് വിദ്യ ബാലൻ രംഗത്തെത്തിയിരിക്കുന്നത്. സമൂഹത്തിലും രാജ്യത്തും മാറ്റം വേണമെങ്കിൽ നമ്മൾ അതിന്‍റെ ഭാഗമാകണം. അതിന് ആദ്യം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണം.

വോട്ട് ചെയ്യുക എന്നത് നമ്മുടെ കടമയാണ്. ഓരോരുത്തർക്കും നേരെ വിരലുകൾ ഉയർത്തിയാൽ നമുക്കൊന്നും ലഭിക്കില്ല. പകരം വിരലിൽ മഷി പതിപ്പിച്ചാൽ അനുകൂലമായ മാറ്റമുണ്ടാകും. വിദ്യാ ബാലൻ പറഞ്ഞു. തിങ്കളാഴ്ച മണിക്കൂറിൽ 29 ട്വീറ്റുമായി പ്രമുഖരോട് ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്.

സിനിമ താരങ്ങൾ, രാഷ്‌ട്രീയക്കാർ, സിനിമ താരങ്ങൾ, വ്യവസായ പ്രമുഖർ തുടങ്ങിയവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. രാഹുൽ ഗാന്ധി, മമത ബാനർജി, അമിതാഭ് ബച്ചൻ, മോഹൻലാൽ, കരൺ ജോഹർ, സൽമാൻ ഖാൻ, ആലിയ ഭട്ട് തുടങ്ങിയവരെയും അദ്ദേഹം ടാഗ് ചെയ്തിരുന്നു.

×