Advertisment

ശബരിമല വിശ്വാസിയാണെന്ന  ശങ്കർ റൈയുടെ അവകാശ വാദം തള്ളി മഞ്ചേശ്വരത്തെ വോട്ടർമാര്‍ ; ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രൻ വീണ്ടും മത്സരിക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

തിരുവനന്തപുരം: ശബരിമല വിശ്വാസിയാണെന്ന മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി ശങ്കർ റൈയുടെ അവകാശ വാദം തള്ളി വോട്ടർമാര്‍. ശങ്കർ റൈ ശബരിമല വിശ്വാസിയാണെന്ന് അവകാശപ്പെട്ടത് വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് 40.6 ശതമാനം പേരും ഇല്ല എന്നാണ് രേഖപ്പെടുത്തിയത്. 35.4 ശതമാനം പേർ അതെ എന്ന് വ്യക്തമാക്കിയപ്പോൾ 24 ശതമാനം പേർ ഇതിന് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

Advertisment

publive-image

ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രൻ വീണ്ടും മത്സരിക്കണമായിരുന്നോ എന്ന ചോദ്യത്തിന് 40.7 ശതമാനം പേരും പറഞ്ഞത് ഇല്ല എന്നാണ്. 36.6 ശതമാനം പേരാണ് സുരേന്ദ്രൻ സ്ഥാനാർഥിയാകുന്നതിനെ അനുകൂലിച്ചത്. 22.7 ശതമാനം പേർ ഈ ചോദ്യത്തിന് അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

പെരിയ ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് 48.8 ശതമാനം പേരും ഇല്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 28.1 ശതമാനം പേരാണ് ബാധിക്കുമെന്ന് വ്യക്തമാക്കിയത്. 23.1 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

 

Advertisment