Advertisment

പ്രവാസികൾക്കു വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരം ഇന്ന് അവസാനിക്കും

author-image
admin
New Update

റിയാദ് : ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസികൾക്കു വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. എന്നാൽ, വിവിധ കാരണങ്ങളാൽ ഭൂരിപക്ഷംപേർക്കും പേരു ചേർക്കാൻ കഴിയാത്തതിനാൽ സമയം നീട്ടി നൽകണമെന്ന ആവശ്യം ശക്തമായി.

Advertisment

അപേക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും ജനുവരി 4ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയിൽ പേരുള്ളവർക്കു മാത്രമേ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാകൂ. ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ കേരളത്തിൽ ഇതുവരെ 23,410 പ്രവാസി വോട്ടർമാർ മാത്രമാണുള്ളത്. വിവിധ ഗൾഫ് രാജ്യങ്ങളിലായി 25 ലക്ഷത്തിലധികം പ്രവാസി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയ സംഘടനകളുടെ പ്രവാസി വിഭാഗങ്ങൾ  കഴിഞ്ഞയാഴ്ച വോട്ടുചേർക്കൽ ക്യാംപെയ്ൻ ശക്തമാക്കിയെങ്കിലും സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കവും പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കി.

publive-image

അതേസമയം, അപേക്ഷാ തീയതി നീട്ടണമെന്ന ആവശ്യവും വിവിധ പ്രവാസി സംഘടനകൾ ഉന്നയിക്കുന്നുണ്ട്.അപേക്ഷകൾ സമർപ്പിക്കാം ലളിതമായി വെബ്സൈറ്റ്: https://www.nvsp.in. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് പകർപ്പും ഫോട്ടോയും മാത്രമാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. ബൂത്തിന്റെ കരടു വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്തു പരിശോധിക്കാനും സൗകര്യമുണ്ട്. സൈറ്റ്: http://ceo.kerala.gov.in/electoralrolls.html

Advertisment