Advertisment

കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് രേഖപ്പെടുത്തുന്ന ബൂത്തും സമയവും

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ 8ന് കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോമ്പാല എല്‍പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 18-ലും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഹരിപ്പാട് മണ്ഡലത്തിലെ മണ്ണാര്‍ശാല യുപി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 51എ ബൂത്തിലും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ 9.30 ന് ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാവിലെ 8ന് ആലപ്പുഴ തിരുവമ്പാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എകെ ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും രാവിലെ 10ന് തിരുവനന്തപുരം ജഗതി യുപിഎസിലെ 92-ാം ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തുന്നത്.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍ എംപി രാവിലെ 9.30 ന് കീഴ്ന്ന എല്‍പിഎസിലെ 132എ ബൂത്തിലും കൊടിക്കുന്നില്‍ സുരേഷ് എംപി രാവിലെ 10ന് കൊട്ടാരക്കര ടൗണ്‍ യുപിഎസിലും കെവി തോമസ് രാവിലെ 8ന് തോപ്പുംപടിയിലെ ഔവര്‍ ലേഡി കോണ്‍വെന്റിലും വോട്ട് രേഖപ്പെടുത്തും.

മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കുന്നുകുഴി യുപിഎസില്‍ രാവിലെ 10നും നേമം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ രാവിലെ 9ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍ നഗര്‍ എല്‍പിഎസിലും ശശി തരൂര്‍ എംപി രാവിലെ 10.30ന് കോട്ടന്‍ഹില്‍ സ്‌കൂളിലുമാണ് വോട്ട് രേഖപ്പെടുത്തുന്നത്.

കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി രാവിലെ 8.30ന് ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളിലെ 91-ാം നമ്പര്‍ ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാര്‍ രാവിലെ 7.30ന് ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥന്‍ രാവിലെ 7ന് ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാല്‍ കുന്നുകുഴി യുപി സ്‌കൂളില്‍ രാവിലെ 7നുമാണ് വോട്ട് രേഖപ്പെടുത്തുന്നത്.

trivandrum news
Advertisment