Advertisment

കാസര്‍കോട് ബിരിക്കുളത്ത് കനത്ത മഴയിൽ വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു....പോളിംഗ് ബൂത്തിന്‍റെ മേൽക്കൂര കനത്ത കാറ്റിൽ പറന്ന് പോയി

New Update

കാസര്‍കോട്: കാസര്‍കോട് ബിരിക്കുളത്ത് കനത്ത മഴയിൽ വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു. പോളിംഗ് ബൂത്തിന്‍റെ മേൽക്കൂര കനത്ത കാറ്റിൽ പറന്ന് പോയി. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ബിരിക്കുളം എ.യു.പി സ്കൂളിൽ ഒരുക്കിയ 180, 181 ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം വരെ മഴ നനച്ചത്.

publive-image

ധാരാളം വോട്ടര്‍മാരാണ് ബൂത്തിന് മുന്നിൽ വോട്ട് ചെയ്യാൻ കാത്ത് നിന്നിരുന്നത്. തീരദേശ മേഖലയിലടക്കം നിരവധി പേര്‍  വോട്ട് ചെയ്യാനെത്തി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

publive-image

വോട്ടിംഗ് യന്ത്രം മഴ നനഞ്ഞതിനെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്.

Advertisment