Advertisment

കോവിഡ് 19 പ്രതിരോധ പ്രവർത്തനം: വി എസ് അനുവദിച്ച ഒരു കോടിയിൽ 50 ലക്ഷത്തിന് ഭരണാനുമതിയായി

New Update

മലമ്പുഴ: ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്ചുതാനന്ദൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് കോവിഡ് 19 മഹാമാരിയുടെ പ്രതിരോധ പ്രവർത്തനം ശക്തമാക്കൽ, ആശുപത്രി സൗകര്യം വർദ്ധിപ്പിക്കുന്നതിനായി അനുവദിച്ച ഒരു കോടി രൂപയിൽ 50 ലക്ഷത്തിൻ്റെ പ്രവർത്തി തുടങ്ങാൻ ഭരണാനുമതിയായത്.

Advertisment

publive-image

20 ലക്ഷം രൂപ മുടക്കി ,ജില്ലാ ആശുപത്രിയിൽ വെൻ്റിലേറ്റർ, ഐ സി യു വിത്ത് എയർ കംപ്രസർ,, എലപ്പുള്ളി താലുക്ക് ആശുപത്രിയിൽ വെൻ്റിലേറ്റർ, ഐ സി യു വിത്ത് എയർസർ കംപ്രസർ, ഓക്സിജൻ കോൺസെൻട്രറ്ററും സ്ഥാപിക്കാനുള്ള ' പ്രവർത്തനുമതിയാണ് ജില്ലമെഡിക്കൽ ഓഫീസർക്ക് നൽകിയത്.

30 ലക്ഷം രൂപ മുടക്കി എലപുള്ളി താലൂക്കാശുപത്രിൽ പുതിയ കെട്ടിടം നിർമ്മിക്കും, ഹൈഡിപ്പൻ്റൻസി യൂണിറ്റാണ് സ്ഥാപിക്കുന്നത്. ആറ് ബെഡ് സൗകര്യമുള്ളതാണ് പുതിയ കെട്ടിടം, യുദ്ധകാലടി സ്ഥാനത്തിൽ പ്രവർത്തി പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കാനാണ്, അടിയന്തിര ഭരണാനുമതി നൽകിയത്.

ബാക്കി 50 ലക്ഷത്തിന് ധനകാര്യ വകുപ്പിൻ്റെ അംഗീകാരത്തിന് സമർപ്പിച്ചു. അനുമതി കിട്ടുന്ന മുറക്ക് മലമ്പുഴ മണ്ഡലത്തിലെ മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക്, കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ വാങ്ങും.

മലമ്പുഴ പഞ്ചായത്തിൽ ഹൈമാസ്ക് ലൈറ്റ് സ്ഥാപിക്കുന്നതിന്, ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്ചുതാനന്ദൻ എം എൽ എ യുടെ വികസന ഫണ്ടിൽ നിന്ന് 10 ലക്ഷത്തിന് അനുമതി നൽകി.കടുക്കാം കുന്നം, മൂപ്പൻചോല, കാഞ്ഞിരകടവ് ,കവിത തിയ്യറ്റർ എന്നീ വടങ്ങളിലാണ് ഹൈമാസ്ക് ലൈറ്റ് സ്ഥാപിക്കുന്നത്

Advertisment