Advertisment

വി.എസിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ വ്യാജ പ്രചാരണം; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി

New Update

തിരുവനന്തപുരം: ഭരണപരിഷ്​കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്​. അച്യുതാനന്ദന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌​ അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി.

Advertisment

publive-image

വി.എസ്​ അച്യുതാനന്ദ​​​െന്‍റ പ്രൈവറ്റ്​ സെക്രട്ടറി സി. സുശീല്‍ കുമാര്‍ ആണ് വ്യാജ വാര്‍ത്തയില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട്​​ പരാതി നല്‍കിയത്​. എം. ഫ്ലിന്‍റ്​ മീഡിയ കോം എന്ന ചാനല്‍ വഴിയാണ്​ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതെന്ന്​ പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്​ചയാണ്​ വി.എസി​​െന്‍റ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌​ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്​​.

vs achuthanathan
Advertisment