Advertisment

രാജീവ് ഗാന്ധി കംപ്യൂട്ടര്‍ വത്ക്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍; ആര്‍ക്കും രോമാഞ്ചമുണ്ടാവുന്ന പ്രഖ്യാപനം ; ഐസക്കിന്റെ ബജറ്റിനെ പരിഹസിച്ച് വിഡി സതീശന്‍ !

New Update

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിലെ ലാപ് ടോപ്, ഇന്റര്‍നെറ്റ് അടക്കമുള്ള ഡിജിറ്റല്‍ രംഗത്തെ പ്രഖ്യാപനത്തെ പരിഹസിച്ച് വിഡി സതീശന്‍ എംഎല്‍എ. രാജിവ് ഗാന്ധി കംപ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍ക്ക് ഇപ്പോള്‍ ഡിജിറ്റല്‍ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള പ്രഖ്യാപനം നടത്തുമ്പോള്‍ ആര്‍ക്കായാലും രോമാഞ്ചം ഉണ്ടായേക്കാമെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

Advertisment

publive-image

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎല്‍എ രംഗത്തെത്തിയത്.

'രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്ക്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍ ...... ഇപ്പോള്‍ ബജറ്റില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ഡിജിറ്റല്‍ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആര്‍ക്കും രോമാഞ്ചമുണ്ടാകും.' വിഡി സതീശന്റെ കുറിപ്പ് ഇങ്ങനെ.

എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പ് വരുത്തും, കേരളത്തിലെ മുഴുവന്‍ വീടുകളിലും ഇന്റനെറ്റ് ലഭ്യമാക്കുന്നതിനായി കെഫോണ്‍ പദ്ധതി നടപ്പിലാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളായിരുന്നു ധനമന്ത്രി നടത്തിയത്.

vs satheesan vs satheesan speaks
Advertisment