Advertisment

അനധികൃത സ്വത്ത് സമ്പാദനക്കേസ് : വി.എസ്. ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

New Update

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ്..ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്..ഐ..ആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ആകെ നാല് പ്രതികളാണ് കേസിലുള്ളത്.

Advertisment

publive-image

രണ്ടാപ്രതിയായ എം.രാജേന്ദ്രനെ ബിനാമിയാക്കിയാണ് ശിവകുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്നാണ് വിജിലന്‍സിന്‍റഎ പ്രാഥമിക നിഗമനം ഇവരെക്കൂടാതെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ഷൈജു ഹരന്‍, അഡ്വ. എം..എസ്..ഹരികുമാര്‍ എന്നിവരാണ് മറ്റുപ്രതികള്‍.

അനധികൃത സ്വത്ത് സമ്ബാദനം സംബന്ധിച്ച പരാതിയില്‍ ശിവകുമാറിന്റെ ബന്ധുക്കളും പേഴ്‌സണല്‍ സ്റ്റാഫും അടക്കം എഴുപേര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ഇതില്‍ ശിവകുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്..

vs sivakumar
Advertisment