Advertisment

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; എറണാകുളം ജില്ലയിലെ കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ വേണ്ടി വന്നാൽ മുന്നറിപ്പില്ലാതെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് വിഎസ് സുനിൽകുമാർ 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:   വേണ്ടി വന്നാൽ മുന്നറിപ്പില്ലാതെ  എറണാകുളം ജില്ലയിലെ കണ്ടയ്നമെന്റ് സോണുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ഇതിനായി പ്രത്യക ആലോചന നടത്തില്ല. വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞാൽ ഉടൻ നടപ്പാക്കും. എറണാകുളം ജില്ലയിൽ ഗുരുതരമായ സ്‌ഥിതിയാണ്. കണ്ടൈൻമെൻറ് സോണുകളുടെ എണ്ണം വർധിപ്പിക്കും.

Advertisment

publive-image

പരിശോധനയിൽ കൂടുതൽ പേർക്ക് കൊവി‍ഡ് സ്ഥിരീകരിക്കുന്ന എറണാകുളം ജില്ലയിൽ കൂടുതൽ പരിശോധന സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കളമശ്ശേരയിലെ പരിശോധന കേന്ദ്രത്തിനൊപ്പം മറ്റൊരു യൂണിറ്റ് കൂടി സജ്ജീകരിക്കേണ്ട സാഹചര്യത്തിലാണ് ജില്ല. ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ കാർഡിയോളജി ജനറൽ മെഡിക്കൽ വാർഡുകൾ അടച്ചു.

കുറവ് പരിശോധനയിൽ തന്നെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരിയാണ് എറണാകുളം ജില്ലയിൽ. ഫലം ലഭിക്കാനുള്ള ടെസ്റ്റുകളുടെ എണ്ണവും പ്രതിദിനം കൂടുന്നതോടെ സാഹചര്യം സങ്കീർണമാകുമെന്നാണ് വിലയിരുത്തൽ.

vs sunil kumar latest news tripple lock down allnews
Advertisment