Advertisment

എറണാകുളം ജില്ലയില്‍ സമൂഹവ്യാപന സാധ്യതയില്ല; എന്നാല്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പുമായി മന്ത്രി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളം ജില്ലയില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പുമായി മന്ത്രി വിഎസ് സുനില്‍കുമാര്‍. ജില്ലയില്‍ നിലവില്‍ സമൂഹ വ്യാപന ഭീഷണിയില്ലെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

publive-image

ചെല്ലാനത്ത് സ്ഥിതി സങ്കീർണ്ണമാണ്. ഇവിടെ കൂടുതൽ കോവിഡ് പരിശോധന നടത്തും. ചെല്ലാനം മേഖലയിൽ നിന്നും കൂടുതൽ മേഖലയിലേക്ക് രോ​ഗം വ്യാപിക്കാതിരിക്കാൻ വേണ്ടിയുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

ജില്ലയിലെ തീരദേശത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല. തീരദേശ ലോക്ക്ഡൗണിൽ സർക്കാർ തീരുമാനം വന്നശേഷം പരി​ഗണിക്കും. തീരദേശത്ത് ആളുകൾ തിങ്ങിപ്പാർക്കുന്നതിനാൽ വൈറസ് ബാധ കത്തിപ്പടരാൻ സാധ്യതയുണ്ട്.

അതിനാൽ കടുത്ത നിയന്ത്രണം പുലർത്താൻ ജനങ്ങൾ ശ്രദ്ധിക്കണം.  എറണാകുളം മാർക്കറ്റ് നിയന്ത്രണങ്ങളോടെ ഞായറാഴ്ച തുറക്കുമെന്നും മന്ത്രി അറിയിച്ചു.

vs sunil kumar covid 19
Advertisment