ഒന്നാമത് അത് ബാലറാമിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റല്ല. ഫേസ്ബുക്കില്‍ ഒരാളുടെ കമന്‍റിനു നല്‍കിയ മറുപടിപോലും വിവാദമാക്കാന്‍ സമയം കണ്ടെത്തിയവരെ സ്തുതിക്കണം. അത്രയ്ക്കും നികൃഷ്ടജീവിയോ പരനാറിയോ ആണോ ഈ ബാലരാമന്‍ !!

ദാസനും വിജയനും
Sunday, January 7, 2018

എകെജി എന്ന മൂന്നക്ഷരത്തോട് മലയാളികള്‍ക്ക് രാഷ്ട്രീയത്തിനതീതമായി ഒരു പ്രണയമുണ്ട്. അതദ്ദേഹം ഒരു നല്ല കമ്യൂണിസ്റ്റ് ആയിരുന്നതുകൊണ്ടാണ്. അങ്ങനെയുള്ള നല്ല ആളുകളെ എക്കാലവും സ്നേഹത്തോടെ മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് മലയാളികള്‍.

ഇ എം എസിനോടും ഇ കെ നായനാരോടും കെ കരുണാകരനോടുമൊക്കെ ആ സ്നേഹമാണ് മലയാളികള്‍ക്കുള്ളത്.

അതുകൊണ്ടാണ് എകെജിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അതിനു ബലറാമിനെ തിരിച്ചു വിമര്‍ശിച്ചത്. പറഞ്ഞത് തെറ്റു തന്നെ. അല്ലെങ്കില്‍ നമുക്കറിവുള്ള എല്ലാ ശരികളും വിളിച്ചു പറയാനാവില്ലല്ലോ ?. ശരികള്‍ പുറത്തു പറയാവുന്നതും ഒരിക്കലും പറയാന്‍ പറ്റാത്തതുമായി രണ്ടും അതിലധികവും തരങ്ങളുണ്ട് .

പക്ഷെ ചില കാലങ്ങളില്‍ ചില തെറ്റുകള്‍ ശരികളായി പരിണമിക്കുന്നതാണ് കണ്ടു വരുന്നത്. രാഷ്ട്രീയത്തില്‍ പണ്ടുണ്ടായിരുന്ന പല ശരികളും ഇന്നില്ലാതാകുന്നു . ആ നിലയ്ക്ക് ബലരാമൻ മാപ്പു പറയേണ്ടതായ ഒരു ഭീകരതയൊന്നും പുതിയ വിവാദത്തില്‍ ഉണ്ടെന്ന് പറയാന്‍ കഴിയില്ല .

ഒന്നാമത് അത് ബാലറാം ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് അല്ല . ഫേസ്ബുക്കില്‍ ഒരാളുടെ കമണ്ടിനു നല്‍കിയ മറുപടി മാത്രമാണ് ഈ വിവാദം .

അത്രയും പരനാറിയൊന്നുമല്ല തൃത്താലയുടെ എംഎൽഎ. അതുപോലെ തൃത്താലയിലെ നികൃഷ്ടജീവികളായ വോട്ടർമാർ ഇത്രയും വലിയ ഒരു കുലംകുത്തിയെ ഒന്നും അത്ര എളുപ്പത്തിൽ ജയിപ്പിച്ചു കയറ്റുകയുമില്ല .

പിന്നെ പല ശുംഭന്മാരും കറിവേപ്പിലകളും ബീയാർകുപ്പികളുമായി എംഎൽഎ ഓഫീസ് അങ്ങോട്ട് ഒലത്തിക്കളയാമെന്ന് കരുതി തൃത്താലക്ക് വന്നാൽ അക്കളികളൊന്നും ഈ പാര്‍ട്ടിയില്‍ നടക്കില്ല. പെമ്പിളൈ ഒരുമകളെങ്ങാനും ആ വഴി വന്നാൽ എല്ലാവരെയും അഭിസാരികളാക്കി കടക്കൂ പുറത്ത് എന്നും പറയും .

പാർട്ടി സെക്രട്ടറിക്ക് ഇക്കാര്യത്തിൽ ഭയാനകമായ ഒരു ചർച്ചക്കൊന്നും പങ്കെടുക്കുവാൻ സാധ്യമല്ല. പിന്നെ മുഖ്യമന്ത്രി ഒളിവിൽ പോയിട്ടുണ്ടോ എന്നൊന്നും ഓർമ്മയില്ല . സഖാവ് ഇഎംഎസ് ഉറപ്പായും ഒളിവിൽ താമസിച്ചിട്ടുണ്ട് . തൃശൂർ ജില്ലയിലെ കോണത്തുകുന്നിനടുത്തുള്ള അക്കരക്കുരിശി മനയിലായിരുന്നു സഖാവിന്‍റെ ഒളിവാസം.

പിന്നെ എകെജി വിമർശനത്തിന് അതീതനല്ലേ ? അദ്ദേഹം നേതാവായിരുന്നു എന്നത് സത്യം. പക്ഷെ അതുപോലെ നേതാവായിരുന്ന അല്ലെങ്കിൽ കേരളവികസനത്തിന് ഏറെ പ്രയത്നിച്ച ബഹുമാന്യനായ മാളയുടെ മാണിക്യം അതുപോലെ നെടുമ്പാശ്ശേരിയുടെ പിതാവായ ലീഡർ കെ കരുണാകരനെ ”കരിങ്കാലി കരുണാകരൻ ” എന്ന് സിപിഎം നേതാക്കൾ വിളിച്ചപ്പോൾ അണികളും അതേറ്റു വിളിക്കുകയായിരുന്നു . അന്നൊന്നും ഒരു എംഎൽഎ ഓഫീസുകളും പാർട്ടി ഓഫീസുകളും ആരും തകർത്തതായി അറിവില്ല .

ബ്രഹ്മചര്യത്വം തെളിയിക്കുവാൻ ഗാന്ധിജി രണ്ടു പെൺപിള്ളേരെ തന്‍റെ ഇടതും വലതും കിടത്തിയപ്പോൾ അവിടെ നഷ്ടപ്പെട്ടത് ആ പെൺപിള്ളേരുടെ ഭാവിയായിരുന്നു . 18 വയസുണ്ടായിരുന്ന മനു ബേനും 34 വയസുണ്ടായിരുന്ന സുശീല നയ്യാരും ഗാന്ധിയുടെ കിടക്കയിൽ വിവസ്ത്രകളായി കിടന്നപ്പോൾ ഗാന്ധിജിയുടെ മനക്കട്ടിയും ആത്മനിയന്ത്രണവും ചർച്ച ചെയ്യപ്പെട്ടു.

പക്ഷെ ഈ പാവം പെണ്ണുങ്ങളെ കല്യാണം കഴിക്കുവാൻ ചെറുപ്പക്കാർ വരാതെ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നപ്പോൾ അവരുടെ ദുഃഖം ഒരു ഗാന്ധിയന്മാരും കണ്ടില്ല. അതുപോലെ കസ്തൂർബയുടെ കണ്ണീരും കാണുവാൻ ആർക്കും സമയം ഉണ്ടായില്ല.

ഇതൊക്കെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട വീക്ക്നെസുകളാണ് . ഇക്കാര്യങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിച്ചത് ഇപ്പറഞ്ഞ പരനാറികളും നികൃഷ്ടജീവികളും എന്നതാണ് നമ്മൾ ചിന്തിക്കേണ്ടത് .

 

എന്താണ് ആവേശം , എന്താണ് ധിക്കാരം  ? ഇവിടെ ജനാധിപത്യം സംരക്ഷിക്കുന്നവരെ ശുംഭൻ എന്ന് വിളിച്ചപ്പോൾ അവരതിനെ ന്യായീകരിച്ചു. ഒരു ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചപ്പോൾ അതിനെയും അവരൊക്കെ ന്യായീകരിച്ചു. എതിർപാർട്ടിയിലെ ഒരു നേതാവിനെ പരനാറി എന്ന് വിളിച്ചപ്പോഴും ന്യായീകരണ തൊഴിലാളികൾ പണ്ടാരമടങ്ങി .

ഒരു നാടിന്‍റെ ആവേശമായിരുന്നു നേതാവിനെ 52 വെട്ടുകൾ വെട്ടി കൊന്നിട്ട് ആ മുഖത്തുനോക്കി കുലംകുത്തി എന്ന് വിളിച്ചപ്പോൾ എല്ലാവരും ആർത്തട്ടഹസിച്ചു . കോൺഗ്രസുകാരെ ഒന്നടങ്കം പെണ്ണ് പിടിയന്മാർ എന്ന് വിളിച്ചുകൂവിയപ്പോൾ ചുവന്ന ലഡ്ഡു വിതരണം ചെയ്തു .

പത്രക്കാരായ പത്രക്കാരെയും ചാനലുകാരെയും ഒന്നടങ്കം രണ്ടുതവണ കടക്കൂ പുറത്തെന്നും പറഞ്ഞു ആക്രോശിച്ചപ്പോൾ അതിനെയും എല്ലാവരും ആഘോഷിച്ചു. മുൻമുഖ്യന്ത്രിയെ ഊമ്പൻ ചാണ്ടിയെന്ന് വിളിച്ചപ്പോൾ അതൊക്കെ തമാശയായി കണ്ടാൽ മതിയെന്ന് പറഞ്ഞൊഴിഞ്ഞു .

കോൺഗ്രസ്സുകാർക്ക് ഇങ്ങനെ തന്നെ വേണം . പട്ടീ എന്ന് എതിരാളികൾ വിളിച്ചാൽ എന്താ മോനെ എന്ന് വിളികേൾക്കുന്ന ഒരുമാതിരി മറ്റേ ആദർശമൊക്കെ അറബിക്കടലിൽ ഒഴുക്കിക്കളഞ്ഞില്ലെങ്കിൽ ഇന്നത്തെ തലമുറ ഒന്നടങ്കം ഈ പാർട്ടിയെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും .

പട്ടീ എന്ന് വിളിച്ചാൽ മരപ്പട്ടി എന്നെങ്കിലും വിളിക്കാത്ത ഒരു ന്തേതാവിനും ഇനി ജയിച്ചുകയറാമെന്ന്  കരുതി ആരും ഖാദർവസ്ത്രം കഞ്ഞിമുക്കണ്ട . അച്ഛനെ വിളിച്ചാൽ അച്ചാച്ചനെ വിളിക്കുന്ന അപ്പനെ വിളിച്ചാൽ അപ്പൂപ്പനെ വിളിക്കുന്ന  കണ്ണൂരിലെ സുധാകരനെപ്പോലെയുള്ളവർ ഉള്ളതുകൊണ്ടാണ് കുറച്ചെങ്കിലും അണികൾ കൊഴിഞ്ഞുപോകാതെ പാർട്ടി നിലനിൽക്കുന്നത് .

അല്ലാതെ എംഎം ഹസനെപ്പോലെയോ വിഎം സുധീരനെപ്പോലെയുള്ളവരെയൊക്കെ മ്യുസിയത്തിൽ വെക്കേണ്ട കാലം എന്നെ കഴിഞ്ഞു .

ഇനിയും ബാലരാമന്മാർ ഒളിവിലെ ജീവിതങ്ങളെ ചികഞ്ഞെടുത്തുകൊണ്ട് ഇനിയും ഇപ്പറഞ്ഞവരുടെ ഒക്കെ മുഖം മൂടി വലിച്ചുകീറിയാൽ അടുത്ത കെപിസിസി പ്രസിഡണ്ടാക്കുവാൻ ഹൈക്കമാണ്ടിൽ സമ്മർദ്ദം ചെലുത്താമെന്ന ഉറപ്പിന്മേൽ,

ഒളിവിൽ ഓർമ്മകൾ പുസ്തകം തപ്പിക്കൊണ്ട് നേതാവ് ദാസനും പാർട്ടി ഓഫീസിൽ കുപ്പിയെറിഞ്ഞുകൊണ്ട് വിജയനും 

 

ഇന്ന് എഫ്ബിയിൽ വായിച്ച ചില കമണ്ടുകള്‍ ചുവടെ 

മഹാത്മാഗാന്ധിയെ തന്നെ നമ്മൾ വിലയിരുത്തുന്നത് “ലോകത്ത് ഏറ്റവും കുറവ് തെറ്റുകൾ പറ്റിയ മനുഷ്യൻ ” എന്നാണ്. അതുപോലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സഖാവ് എകെജി എന്നത് ഒരു വികാരമാണ്.

അദ്ദേഹത്തെ പോലൊരു മഹത് വ്യക്തിയെ വിമർശിക്കുന്നത് സ്വാഭാവികമായും അവർക്ക് ദഹിക്കില്ല, സഹിക്കില്ല. ( കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന പി കൃഷ്പിള്ളയുടെ പ്രതിമ തകർത്തത് ബിജെപിക്കാരനോ കോൺഗ്രസുകാരനോ അല്ല എന്നിട്ടും അവർ സഹിച്ചു.)

മി.വി ടി ബൽറാം ഗ്രൂപ്പുകളിയുടെ ബലത്താൽ മാത്രം നിലനിൽക്കുന്ന ഒരു പാർട്ടിയിലാണ് താങ്കളുടെ നിലനിൽപ്പ് . ഒരു കുരുക്കിൽപ്പെട്ടാൽ (ഇന്നു മുതൽ അന്യ സ്ത്രീകളോട് ഫോണിലോ നേരിട്ടോ സംസാരിക്കുന്നതുപോലും വളരെ കരുതലോടെയാകണം ) പിന്നെ പോക്കാണ്.

ഒരു കോൺഗ്രസുകാരനും കാണത്തില്ല സംരക്ഷിക്കാൻ. ഏതു വിഷയത്തിനും പ്രതികരിക്കണം എന്ന പിടിവാശിക്ക് ഒഴിമുറി വയ്ക്കുക. കണ്ണേ മടങ്ങുക ,നാവേ അടങ്ങുക.”

‘ ഫെയ്സ് ബുക്ക് തുറന്നാൽ ചെറ്റ ,നാറി, തെണ്ടി ,പട്ടി ,നായ ,നക്കി , ഡേഷ് മോൻ ,തുടങ്ങി തന്തക്ക് വിളിയോടെയാണ് സൈബർ സഖാക്കൾ ബൽറാമിനെ നേരിടുന്നത്.ബൽറാമിന്റെ ഭാഷയും ശൈലിയും വളരെ മോശമായി പോയി എന്ന് പരാതിപ്പെടുന്നവരുടെ ഭാഷയാണ് ഇതെന്ന് ഓർക്കണം.

എതിർ ചേരിയിലുള്ള രാഷ്ട്രീയക്കാരെ എങ്ങനെയായിരുന്നു ചില കമ്യൂണിസ്റ്റ് നേതാക്കൾ നേരിട്ടിട്ടുള്ളത്..? കുമാരനാശാൻ ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയായിരുന്നു എന്നഭിപ്രായപ്പെട്ടിട്ടുള്ളത് ആരായിരുന്നു..?

ലളിത സുഭാഷിനേയും, സിന്ധു ജോയിയേയും കുറിച്ചുള്ള അച്ചുതാനന്ദന്റ വാക്യത്തിൽ പ്രയോഗങ്ങൾ മാന്യമായിരുന്നോ.?

മറ്റുള്ള മൺമറഞ്ഞ മഹാക്കളെ കുറിച്ച് വ്യക്തിനിന്ദ നടത്തുന്നത് തെറ്റെങ്കിൽ “തല നരച്ച ഗാന്ധിയന്റ തല തെറിച്ച മക്കളേ… ” എന്ന് വിളിച്ച മുദ്രാവാക്യങ്ങളും തെറ്റന്ന് പറയേണ്ടി വരും. അച്ചുതാനന്ദനെ കാമഭ്രാന്തനെന്നും ഞരമ്പുരോഗിയെന്നും വിളിച്ച ഗണേഷ് കുമാറിന്‍റെ ഓഫീസ് ആരും അടിച്ച് തകർത്തിട്ടില്ല.

കലാഭവൻ മണികണ്ഠന്‍

×