Advertisment

ഹസന്‍ ബാലറാമിനോട് ആവശ്യപെട്ടത്‌ എകെജി പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍. അതിനു വേറെ ആളെ നോക്കണമെന്ന് ബലറാം തിരിച്ചടിച്ചു. നടപടിയെടുത്ത് പ്രതിശ്ചായ ഉയര്‍ത്താന്‍ ഹസന്‍ നടത്തിയ നീക്കം അപ്പാടെ പാളി. നടപടി തടഞ്ഞ് ഉമ്മന്‍ചാണ്ടിയും രംഗത്ത് ?

New Update

publive-image

Advertisment

പാലക്കാട് : എകെജിക്കെതിരായ വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ മാപ്പ് പറയണമെന്ന കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍റെ നിര്‍ദേശം യുവ കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം എംഎല്‍എ തള്ളിക്കളഞ്ഞതായി സൂചന.

വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആരായാന്‍ വിളിച്ചപ്പോഴായിരുന്നു ബാലറാമിനോട് മാപ്പ് പറയണമെന്ന് ഹസന്‍ ആവശ്യപെട്ടത്‌. എന്നാല്‍ അതിനു താന്‍ തയ്യാറല്ലെന്ന് ബാലറാം മറുപടി പറഞ്ഞതായാണ് സൂചന .

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്‍ തൃത്താലയില്‍ എംഎല്‍എ ഓഫീസിനു നേരെ നടന്ന അക്രമങ്ങളില്‍ കെപിസിസിയോ ഡിസിസിയോ കാര്യമായ പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറായിരുന്നില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും ഇക്കാര്യത്തില്‍ പ്രതികരണത്തിന് തയ്യാറായതുമില്ല . ഇതിലുള്ള പ്രതിക്ഷേധവും ബാലറാമിനുണ്ട്.

പാലക്കാട് ഡിസിസി അധ്യക്ഷന്‍ വി കെ ശ്രീകണ്ടനും ബാലറാമും തമ്മില്‍ അത്ര മാനസിക അടുപ്പത്തിലുമല്ല. എങ്കിലും തൃത്താലയില്‍ കോണ്‍ഗ്രസ് പ്രാദേശിക ഘടകം ഇതേ തുടര്‍ന്ന്‍ നടത്തിയ റോഡ്‌ ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിക്ഷേധ പരിപാടികള്‍ ഡി സി സി തടഞ്ഞില്ല .

എകെജിക്കെതിരെ വി.ടി.ബല്‍റാം എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശം തെറ്റെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ പറഞ്ഞിരുന്നു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും ആദരവാര്‍ജിച്ച നേതാവാണ് എകെജി. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ബല്‍റാമിന് മുന്നറിയിപ്പ് നല്‍കിയെന്നായിരുന്നു ഹസന്‍റെ പ്രതികരണം .

publive-image

അതേസമയം വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ ബാലറാമിനെ ശാസിക്കാനും നടപടി സ്വീകരിക്കാനും എം എം ഹസന്‍ നടത്തിയ നീക്കം പാളിയതായും പറയപ്പെടുന്നു . ബാലറാമിനെതിരെ നടപടിയെടുത്ത് സുധീരന്‍ മോഡലില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് പ്രതിശ്ചായ ഉയര്‍ത്താനായിരുന്നു ഹസന്‍റെ നീക്കം.

എന്നാല്‍ ബാലറാമിനെതിരെ നടപടി പാടില്ലെന്നും കെപിസിസി അധ്യക്ഷന്‍ വിവാദ പ്രസ്താവന തള്ളിയാല്‍ മാത്രം മതിയെന്നും ഉമ്മന്‍ചാണ്ടി നിലപാടെടുത്തു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഇതേ നിലപാടായിരുന്നു സ്വീകരിച്ചത് .

ഈ സാഹചര്യത്തിലാണ് ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ബല്‍റാമിന് മുന്നറിയിപ്പ് നല്‍കി ഹസന്‍ തലയൂരിയത്‌ . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബാലറാമിനെതിരെ രംഗത്ത് വന്നിരുന്നു .

rahul gandhi kpcc vt balaram kerala politics mm hassan
Advertisment