Advertisment

കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ് ; സിപിഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി നിശബ്ദയാക്കേണ്ടതുണ്ട് ; പരിഹാസവുമായി വിടി ബല്‍റാം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ.

Advertisment

publive-image

'കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്.' - ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി പരോക്ഷമായി സൂചിപ്പിച്ചാണ് വി ടി ബല്‍റാം എംഎല്‍എയുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസം ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള പീഡന പരാതി വന്നത്. പാര്‍ട്ടി ഓഫിസില്‍ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായത് എന്നാണ് മങ്കര പൊലീസിന് ലഭിച്ച പരാതിയില്‍ യുവതി പറയുന്നത്. തുടര്‍ന്ന് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പൊലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അതേസമയം ആരോപണവിധേയനായ യുവാവിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി അറിയിച്ചു. പീഡനപരാതിക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും ഏരിയ കമ്മിറ്റി ആരോപിക്കുന്നു.

Advertisment