കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും വിമര്‍ശനവുമായി എംഎല്‍എ വിടി ബല്‍റാം രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിപ്പോ ചുമ്മാ കുറച്ച് ക്യാമറകള്‍ റോട്ടില് കൊണ്ടുവച്ച് ജനങ്ങളില്‍ നിന്ന് പണം പിടുങ്ങുന്നു. കിട്ടുന്ന കാശില്‍ 90 ശതമാനവും സ്വകാര്യ കമ്ബനിക്ക്, വെറും 10 ശതമാനം മാത്രം ഖജനാവിലേക്കെന്ന് ബല്‍റാം ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കേരളത്തിലെ ഹൈവേകളിലെ ടോള്‍ വിരുദ്ധ സമരങ്ങള്‍ അവസാനിച്ചിട്ടില്ല. കാരണം അവരുടെ തീവെട്ടിക്കൊള്ള തന്നെ. അത് പിന്നെ കോടികള്‍ മുടക്കി ഹൈവേ പണിതിട്ടാണ് ടോള്‍ പിരിക്കുന്നതെന്നെങ്കിലും വിചാരിക്കാം.
ഇതിപ്പോ ചുമ്മാ കുറച്ച് ക്യാമറകള്‍ റോട്ടില് കൊണ്ടുവച്ച് ജനങ്ങളില്‍ നിന്ന് പണം പിടുങ്ങുന്നു. കിട്ടുന്ന കാശില്‍ 90 ശതമാനവും സ്വകാര്യ കമ്ബനിക്ക്, വെറും 10 ശതമാനം മാത്രം ഖജനാവിലേക്ക്.
ബെഹ്റയെന്ന ദരിദ്രവാസി ജനറല്‍ ഓഫ് പോലീസും അയാളുടെ മുതലാളി വിജയനും കൂടി ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ പോലും കൈയ്യിട്ടുവാരുന്ന ഇക്കാലത്തേയാണ് 'പിണറായിക്കാലം' എന്ന് കമ്മികള്‍ വാഴ്ത്തിപ്പാടുന്നത്