തിരുവനന്തപുരം: അമർ അക്ബർ അന്തോണിയിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തെ വച്ച് ട്രോൾ പോസ്റ്റുമായി വി ടി ബൽറാം എംഎൽഎ.
''ഇത് ഇന്ദ്രജിത്ത്. സുകുമാരന്റെയും മല്ലികയുടേയും മകൻ, പൃഥ്വിരാജിന്റെ ചേട്ടൻ, പൂർണ്ണിമയുടെ ഭർത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ.'' ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
വടകരയിൽ ജയരാജനെതിരെ സ്ഥാനാർത്ഥിയായി എത്തുന്ന കെ മുരളീധരനുമായി ബന്ധപ്പെടുത്തിയാണ് ഈ ട്രോൾ എന്ന് പോസ്റ്റിന് താഴെ വന്ന കമന്റുകൾ വ്യക്തമാക്കുന്നു. കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നെന്ന വാർത്തയറിഞ്ഞ ജയരാജന്റെ അവസ്ഥയാണിതെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.
വടകരയിൽ പി. ജയരാജൻ മത്സരിക്കുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ബൽറാമും സജീവമായി രംഗത്തുണ്ട്. ഇന്നലെ ജയരാജന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒട്ടിച്ച പോസ്റ്ററിനെ ട്രോളിയായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.