Advertisment

'ചാരവൃത്തിക്കേസ്: അധ്യായം തുറന്നത് ദേശാഭിമാനി' എന്നത് പാർട്ടി പത്രം ഏറെക്കാലമായി അഭിമാനപൂർവ്വം അവകാശപ്പെട്ടു പോരുന്നതാണ്; ഇന്നിതാ പാർട്ടി ചാനൽ പാവം നമ്പി നാരായണനെ വിളിച്ചിരുത്തി മാധ്യമ സ്വാതന്ത്ര്യവും വ്യക്തിഹത്യയും എന്ന വിഷയം ചർച്ചക്കെടുക്കുന്നു

New Update

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങളും രൂക്ഷമായിരുന്നു. മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ചും സൈബര്‍ അക്രമികളെ അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ വാദപ്രതിവാദങ്ങളും സജീവമാണ്.

Advertisment

മാധ്യമപ്രവര്‍ത്തകരും വ്യക്തിഹത്യകള്‍ നടത്തുന്നതായാണ് മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്ന വാദം. ഈ സാഹചര്യത്തിലാണ് 'മാധ്യമ സ്വാതന്ത്ര്യവും വ്യക്തിഹത്യയും' എന്ന വിഷയത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ചാനലായ കൈരളി ന്യൂസ് ചര്‍ച്ച നടത്തിയതും.

എന്നാല്‍ ഈ ചര്‍ച്ചയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി.ടി. ബല്‍റാം എംഎല്‍എ. 'ചാരവൃത്തിക്കേസ്: അധ്യായം തുറന്നത് ദേശാഭിമാനി' എന്നത് പാർട്ടി പത്രം ഏറെക്കാലമായി അഭിമാനപൂർവ്വം അവകാശപ്പെട്ടു പോരുന്നതാണെന്നും എന്നാലിന്ന്‌ പാർട്ടി ചാനൽ പാവം നമ്പി നാരായണനെ വിളിച്ചിരുത്തി മാധ്യമ സ്വാതന്ത്ര്യവും വ്യക്തിഹത്യയും എന്ന വിഷയം ചർച്ചക്കെടുക്കുന്നതായും ബല്‍റാ പരിഹസിക്കുന്നു.

publive-image

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

"ചാരവൃത്തിക്കേസ്: അധ്യായം തുറന്നത് ദേശാഭിമാനി" എന്നത് പാർട്ടി പത്രം ഏറെക്കാലമായി അഭിമാനപൂർവ്വം അവകാശപ്പെട്ടു പോരുന്നതാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രസ് ഉപദേഷ്ടാവ് അന്നെഴുതിയ വാർത്തകളും നിരവധിയായുണ്ട്.

ഇന്നിതാ പാർട്ടി ചാനൽ പാവം നമ്പി നാരായണനെ വിളിച്ചിരുത്തി മാധ്യമ സ്വാതന്ത്ര്യവും വ്യക്തിഹത്യയും എന്ന വിഷയം ചർച്ചക്കെടുക്കുന്നു. പാർട്ടി പത്രത്തിൻ്റെ ചീഫ് എഡിറ്ററും ഉണ്ട്. ചർച്ച നയിക്കുന്നതോ മുഖ്യമന്ത്രിയുടെ മീഡിയ ഉപദേഷ്ടാവും!

ഏതായാലും പ്രസ് ഉപദേഷ്ടാവും മീഡിയ ഉപദേഷ്ടാവും തമ്മിൽ നല്ല സ്നേഹത്തിലാണെന്ന് മനസ്സിലായി.

Advertisment