Advertisment

ഇങ്ങനെയും ചിലത് കാണേണ്ടി വരുന്നു; ഇത് ജനാധിപത്യത്തിന്റെ ദുര്യോഗം ; നഗരസഭാ കെട്ടിടത്തിന് മുകളിൽ ബിജെപി സ്ഥാപിച്ച കൂറ്റൻ ജയ് ശ്രീറാം ഫ്ലക്സിനെതിരെ വി. ടി ബൽറാം എംഎൽഎ

New Update

പാലക്കാട് : പാലക്കാട് നിലനിർത്തിയതിന്റെ ആഘോഷ പ്രകടനത്തോട് അനുബന്ധിച്ച് നഗരസഭാ കെട്ടിടത്തിന് മുകളിൽ ബിജെപി സ്ഥാപിച്ച കൂറ്റൻ ജയ് ശ്രീറാം ഫ്ലക്സിനെതിരെ വി. ടി ബൽറാം എംഎൽഎ. ഇങ്ങനെയും ചിലത് കാണേണ്ടി വരുന്നു എന്നതാണ് ജനാധിപത്യത്തിന്റെ ദുര്യോഗം എന്ന കുറിപ്പോടെയാണ് എംഎൽഎ ചിത്രം പങ്കുവച്ചത്.

Advertisment

publive-image

കൊടുവള്ളിയിൽ നിന്ന് സ്വതന്ത്രനായി മൽസരിച്ച് സിപിഎം സ്ഥാനാർഥിയെ സംപൂജ്യനാക്കിയ കാരാട്ട് ഫൈസലിന്റെ ചിത്രവും ബൽറാം ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ അപചയമാണ് സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച ശേഷം കാരാട്ട് ഫൈസൽ നടത്തിയ കൂപ്പർ പ്രകടനമെന്നും എംഎൽഎ വ്യക്തമാക്കുന്നു.

ഭരണഘടനാ സ്ഥാപനത്തിന് മുകളിൽ ബിജെപി ഉയർത്തിയ ഫ്ലക്സിനെതിരെ കടുത്ത അമർഷമാണ് സമൂഹ മാധ്യമങ്ങളിലുൾപ്പടെ നിറയുന്നത്.

vt balram
Advertisment