Advertisment

'ഫ്രഷ്, ഫ്രഷേയ്': മുഖ്യമന്ത്രിയുടെയും സന്ദീപാനന്ദ ഗിരിയുടെയും ചിത്രം പങ്കുവെച്ച്‌ ബല്‍റാം

New Update

publive-image

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രണത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. എ.കെ ഗോപാലന് സ്മാരകമുണ്ടാക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനില്‍ക്കുന്ന പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവര്‍ത്തനമാണെന്നും, ഈ സംഭവം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതണമെന്നും ബല്‍റാം പരിഹാസരൂപേണ ഫേസ്‌ബുക്കില്‍ കുറിച്ചു.

'ഫ്രഷ്.. ഫ്രഷേയ്..' എന്ന തലക്കെട്ടോട് കൂടി മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വാമി സന്ദീപാനന്ദ ഗിരിയുടെയും ചിത്രവും ബല്‍റാം ഫേസ്‌ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പോലീസ് പിടികൂടണമെന്ന് ഷാഫി പറമ്ബിലും വ്യക്തമാക്കി. ഈ കേസ്‌ അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുതെന്നും, ഇത് കോണ്‍ഗ്രസ്സിന്റെ തലയില്‍ കെട്ടി വെക്കാനുള്ള ജയരാജന്റെ 'പൊട്ട ബുദ്ധി' എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയുമെന്നും ഷാഫി പറമ്ബില്‍ ഫേസ്ബുക്കിലെഴുതി.

'തിരുവനന്തപുരം സിറ്റിക്കകത്തു പൊലീസിന്റെയും കണ്ണ് തുറന്ന്‌ ഇരിക്കുന്ന സി.സി.ടി.വിയുടെയും മുന്നില്‍ ഇത് ചെയ്തയാളെ പിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍, എ.കെ.ജി സെന്ററിന് പോലും സുരക്ഷ നല്‍കുവാന്‍ കഴിയാത്ത, പാര്‍ട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാന്‍ കഴിയാത്ത, പാര്‍ട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീ ഇട്ടവരെ പിടിക്കാന്‍ കഴിയാത്ത, ആഭ്യന്തര വകുപ്പിന്റെ പരാജയം സി.പി.എം പ്രവര്‍ത്തകരും വിലയിരുത്തണം', ഷാഫി പറമ്ബില്‍ വ്യക്തമാക്കി

Advertisment