Advertisment

കോഹ്ലി ചെയ്തത് ശരിയായില്ല ; വിമര്‍ശനവുമായി വി വി എസ് ലക്ഷ്മണ്‍

New Update

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോഹ്ലി നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയതിനെ വിമര്‍ശിച്ച്‌ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

Advertisment

publive-image

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

ധവാന്‍റെ പരിചയ സമ്പത്തും രാഹുലിന്‍റെ ഫോമും കണക്കിലെടുത്താലും ഇത്തരമൊരു തീരുമാനം വേണ്ടിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എപ്പോഴും ഏറ്റവും കൂടുതല്‍ പന്തുകള്‍ കളിക്കുകയാണ് വേണ്ടത്. ഓസ്‌ട്രേലിയയെ പോലെ ശക്തമായ ബൗളിംഗ് നിരയുള്ള ഒരു ടീമിനെതിരെ പരീക്ഷണം നടത്തുന്നത് ശരിയല്ല.

ശിഖര്‍ ധവാന്‍റെ പരിചയസമ്പത്തും രാഹുലിന്‍റെ ഫോമും കണക്കിലെടുത്ത് ഇരുവരെയും കളിപ്പിക്കണമെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷെ അത്തരമൊരു സാഹചര്യത്തില്‍ രാഹുലിനെ നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

vv lekshman critized
Advertisment