Advertisment

ആത്മഹത്യയിൽ നിന്നും രക്ഷിക്കണം - വ്യാപാരി വ്യവസായി കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി തുടർച്ചയായുള്ള അടച്ചുപൂട്ടലിനെ തുടർന്ന് തുറന്ന് പ്രവർത്തിക്കുവാൻ കഴിയാതെ കഷ്ടപ്പെടുന്ന വ്യാപാരികൾ മുൻ കാലങ്ങളിൽ എടുത്ത വായ്പകളുടെ പേരിൽ സ്വകാര്യ-പൊതു മേഖലാ ബാങ്കുകളിൽനിന്നും, മറ്റ് സ്വകാര്യ ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും ജപ്തി ഭീഷണി നേരിടുകയാണ്.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഉൾപ്പെടെ പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ആവശ്യമായ പരിരക്ഷ നൽകുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറായില്ലെങ്കിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ കൂട്ട ആത്മഹത്യക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

വായ്പകൾക്ക് മൊറൊട്ടോറിയം നടപ്പാക്കുക, മൊറൊട്ടോറിയം കാലത്ത് പലിശയും, പിഴ പലിശയും ഒഴിവാക്കുക, ചെറുകിട കച്ചവടക്കാർക്ക് പലിശ രഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു. വർക്കിങ്ങ് പ്രസിഡൻ്റ് സുധാകരൻ പ്ലാക്കാട്ട്, വി ജി. ദീപേഷ് , ജനറൽ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ, കെ.ആർശരരാജ്, വി.ബി രാജു, രവിന്ദ്രൻ പട്ടാമ്പി, മുരളീധരൻ കഞ്ചിക്കോട്, എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment