Advertisment

ലക്ഷ്മണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയെങ്കില്‍ കളി മതിയാക്കുന്നതാണ് നല്ലത്; വിരമിക്കലിനെ കുറിച്ച് ഗില്‍ക്രിസ്റ്റ്

New Update

ലക്ഷ്മണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ഗില്‍ക്രിസ്റ്റ് ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 12 വര്‍ഷത്തിന് ഇപ്പുറം ആ റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊണ്ട് പ്രതികരിക്കുകയാണ് ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍.

Advertisment

publive-image

ടെസ്റ്റില്‍ ലക്ഷ്മണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി എന്നത് വിരമിക്കാനുള്ള ഒരു നല്ല തീരുമാനമായി ഞാന്‍ പറയും. കാരണം ലക്ഷ്മണിന് അധികം അവസരങ്ങള്‍ നല്‍കാന്‍ നമ്മള്‍ ആഗ്രഹിക്കില്ല, ഗില്‍ക്രിസ്റ്റ് പറഞ്ഞു. 2008ലെ അഡ്‌ലെയ്ഡ് ടെസ്റ്റിലാണ് ലക്ഷ്മണിന്റെ ക്യാച്ച് ഗില്‍ക്രിസ്റ്റ് നഷ്ടപ്പെടുത്തിയത്.

ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഞങ്ങളെ അടിച്ചു പറത്തുകയും, പിന്നാലെ ഹര്‍ഭജന്‍ വന്ന് ഞങ്ങളെ എറിഞ്ഞിടുകയും ചെയ്തു. ആ സമയം അവിടെ നിന്ന് മതിയാക്കുന്നു എന്ന് പറയാന്‍ എളുപ്പമാണ്. എന്തുകൊണ്ട് നിങ്ങള്‍ വിരമിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നതിന് മുന്‍പ് വിരമിക്കണം, ഗില്‍ക്രിസ്റ്റ് പറഞ്ഞു.

96 ടെസ്റ്റുകളില്‍ നിന്ന് 5570 റണ്‍സ് ആണ് ഗില്‍ക്രിസ്റ്റ് നേടിയത്. 287 ഏകദിനത്തില്‍ നിന്ന് 9619 റണ്‍സും, 13 ട്വന്റി20യില്‍ നിന്ന് 272 റണ്‍സും ഗില്‍ക്രിസ്റ്റിന്റെ അക്കൗണ്ടിലുണ്ട്. ഇന്ത്യക്കെതിരെ തന്നെയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ അവസാന ഏകദിനവും.

sports news vvs lakshmanan
Advertisment