Advertisment

2008ലെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ധോണി വീണ്ടും ഞെട്ടിച്ചത്; മത്സര ശേഷം ഞങ്ങള്‍ ഹോട്ടലിലേക്ക് പോവുകയാണ്; എല്ലാവരും ബസില്‍ കയറിയപ്പോള്‍ ധോണി ബസ് ഡ്രൈവറോട് പറഞ്ഞു നിങ്ങള്‍ പിന്നോട്ടിരിക്കൂ, മൈതാനത്ത് നിന്ന് നാഗ്പൂരിലുള്ള ഹോട്ടല്‍ വരെ ബസ് ഓടിച്ചത് ധോണിയായിരുന്നു!  ‌ലക്ഷ്മണ്‍ പറയുന്നു...

New Update

ധോണിയുടെ വിരമിക്കലില്‍ ലോക ക്രിക്കറ്റില്‍ നിന്നുള്ള പ്രമുഖരെല്ലാം തന്നെ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ധോണിയുമായുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

Advertisment

publive-image

2006ല്‍ തന്നെ ധോണി ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങിയിരുന്നു എന്നാണ് ലക്ഷ്മണിന്റെ വെളിപ്പെടുത്തൽ. 2006ലെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സംഭവം.ധോണി തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി ഡ്രെസിങ് റൂമിലേക്ക് തിരിച്ചെത്തി.

കൈയടികളോടെ എല്ലാവരും ധോണിയെ സ്വീകരിച്ചപ്പോള്‍ ധോണി പറഞ്ഞത് 'ഞാന്‍ വിരമിക്കാന്‍ പോവുകയാണ്'എന്നാണ്. എനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കൂടുതലൊന്നും ആഗ്രഹിക്കാനില്ലെന്നും ധോണി പറഞ്ഞു. സത്യത്തില്‍ എല്ലാവരും ധോണിയുടെ വാക്കുകേട്ട ഞെട്ടുകയും അത്ഭുതപ്പെടുകയും ചെയ്തു. ലക്ഷ്മണ്‍ ഓർമിക്കുന്നു.

2008ലെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ധോണി വീണ്ടും ഞെട്ടിച്ചത്. അനില്‍ കുംബ്ലെ വിരമിച്ചതിന് ശേഷം നടന്ന ഈ ടൂര്‍ണമെന്റില്‍ ധോണിയായിരുന്നു നായകന്‍. മത്സര ശേഷം ഞങ്ങള്‍ ഹോട്ടലിലേക്ക് പോവുകയാണ്. എല്ലാവരും ബസില്‍ കയറിയപ്പോള്‍ ധോണി ബസ് ഡ്രൈവറോട് പറഞ്ഞു നിങ്ങള്‍ പിന്നോട്ടിരിക്കൂ. മൈതാനത്ത് നിന്ന് നാഗ്പൂരിലുള്ള ഹോട്ടല്‍ വരെ ബസ് ഓടിച്ചത് ധോണിയായിരുന്നു. ‌ലക്ഷ്മണ്‍ പറയുന്നു.

ജീവിതത്തെ വളരെയധികം ആസ്വദിക്കുന്ന വ്യക്തിയാണ് ധോണി. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ക്രിക്കറ്റ് മൈതാനത്ത് ചെയ്യേണ്ടതെല്ലാം ചെയ്യുന്നു, എന്നാല്‍ കളത്തിന് പുറത്ത് സാധാരണക്കാരനെപ്പോലെ പെരുമാറുന്നു. ലക്ഷ്മണ്‍ നിരീക്ഷിക്കുന്നു.

sports news ms dhoni vvs lekshman
Advertisment