Advertisment

നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായി സമിതിയുടെ പിന്തുണ എല്‍ഡിഎഫിന്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായി സമിതിയുടെ പിന്തുണ എല്‍ഡിഎഫിന്. ഇടതു സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളെ അടിസ്ഥാന്നമാക്കിയാണ് എല്‍ഡിഎഫിന് പിന്തുണ നൽകുന്നതെന്ന് വ്യാപാര വ്യവസായ സമിതി ജില്ല സെക്രട്ടറി എം അനന്തൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രോഗാവസ്ഥകളെയും പ്രകൃതിദുരന്തങ്ങളെയും ഇടത് സർക്കാർ അതിജീവിച്ചു. ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിച്ചത് സമൂഹത്തിന് ഏറെ ആശ്വാസമായി. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ വ്യാപാരികൾക്ക് ചെറുതെങ്കിലും ആശ്വാസധനസഹായം ലഭിച്ചു. ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ 26 ലക്ഷത്തിൻ്റെ വർദ്ധനവുണ്ടായി. വികസന കാര്യങ്ങളിൽ കാര്യക്ഷമമായ ഇടപെടലാണ് ഇടതു സർക്കാർ നടപ്പിലാക്കിയത്.

ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഇടതു സർക്കാറിന് പിന്തുണ നൽകുന്നതെന്ന് അനന്തൻ പറഞ്ഞു. പ്രസി ഡണ്ട് വി മനോജ്, ട്രഷറർ എം ബഷീർ, അസീസ്, പത്മനാഭൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment