Advertisment

പാലക്കാട് നഗരസഭക്ക് മുൻപിൽ വ്യാപാരി വ്യവസായി കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

New Update

publive-image

Advertisment

പാലക്കാട്: നഗരസഭയുടെ അധീനതയിൽ, പാലക്കാട് സുൽത്താൻപേട്ട, സ്റ്റേഡിയം ബൈ പാസ്സ് റോഡ്, ഒലവക്കോട് എന്നീ പ്രദേശങ്ങളിലുള്ള വ്യാപാര സമുച്ഛയങ്ങൾ വൻ കിട കോർപറേറ്റുകൾക്ക്, മുനിസിപ്പൽ ചട്ടങ്ങളും, നിയമങ്ങളും കാറ്റിൽ പറത്തി ലേലം ചെയ്തു കൊടുക്കാനുള്ള പാലക്കാട് നഗര സഭ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗര സഭാ കാര്യാലയത്തിന് മുൻപിൽ പ്രധിഷേധ ധർണ നടത്തി.

ധർണ സമരം മുൻ മുനിസിപ്പൽ ചെയർമാനും കെ പി സി സി നിർവാഹക സമിതി അംഗവുമായ എ രാമസാമി ഉദ്ഘാടനം ചെയ്തു. കലഹംമൂലം അലസിപ്പിരിഞ്ഞ നഗരസഭാ യോഗത്തിൽ നിശ്ചിത നിർദ്ദേശം ഉള്ള അജണ്ട പാസ്സായി എന്ന വ്യാജ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലേലം നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാനാണ് നഗരസഭാ ഉദ്ദേശിക്കുന്നതെങ്കിൽ ബഹുമാനപെട്ട നീതിന്യായ കോടതിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാപാരി വ്യവസായി കോൺഗ്രസ്സ്‌ ജില്ലാ പ്രസിഡന്റ് സി വി സതീഷ് അധ്യക്ഷം വഹിച്ച പ്രതിഷേധ ധർണയിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുധാകരൻ പ്ലാക്കാട്ട്,നഗര സഭ കോൺഗ്രസ്സ് പാർലിമെന്ററി പാർട്ടി നേതാവ് ബി സുഭാഷ്,വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ സെക്രെട്ടറിമാരായ ഹരിദാസ് മച്ചിങ്ങൽ ,ജലാൽ തങ്ങൾ കൗൺസിലർ പി എസ് വിബിൻ,നിയോജക മണ്ഡലം പ്രസിഡന്റ്മാരായ എൻ സന്തോഷ് കുമാർ ,വി ബി രാജു,

എം വത്സകുമാർ ,എം പ്രശോഭ് ,കെ എൻ സഹീർ,എ ആറുമുഖൻ ,ശിഹാബ് ഒലവക്കോട്, രാഹുൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു .

palakkad news
Advertisment