Advertisment

പാലാരിവട്ടത്തിനു പിന്നാലെ വൈറ്റില മേല്‍പ്പാലത്തിന്റെ പണിയിലും ഗുരുതര പിഴവുകള്‍ കണ്ടെത്തി. പണി നിര്‍ത്തിവയ്ക്കുന്നത് ആലോചനയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : ഗുരുതരമായ വീഴ്ചകള്‍ കൊണ്ട് പാലാരിവട്ട൦ പാലം അപകടത്തിലാകുകയും കോടികള്‍ പാഴാകുകയും ചെയ്ത പിന്നാലെ വൈറ്റില മേല്‍പ്പാലത്തിന്റെ പണിയിലും ഉദ്യോഗസ്ഥവീഴ്ചയെന്നു റിപ്പോര്‍ട്ട് . പൊതുമരാമത്ത് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് പാലത്തിന്‍റെ നിര്‍മ്മാണ ഘട്ടത്തില്‍ ഗുരുതര പിഴവുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് നല്‍കിയത് .

പണി നിര്‍ത്തിവയ്ക്കാനും ആലോചനയുണ്ട്. മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നില്ലായെന്നാണ് ആക്ഷേപം.

മേൽപ്പാല നിര്‍മാണത്തിന്റെ നിലവാരത്തിലും സംശയമുണ്ട്. കഴിഞ്ഞ മാസത്തെ നിലവാര പരിശോധനയില്‍ കോണ്‍ക്രീറ്റിന്റെ ഫലം തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഡര്‍, ഡെക്ക് സ്ലാബ് എന്നിവയി‌ല്‍ അപാകത വ്യക്തമായി. ഇതോടെ കരാറുകാരന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടെന്നു വേണം കരുതാൻ. കൂടുതല്‍ ഫലം വരാന്‍ കാത്തിരിക്കുകയാണ്.

kochi metro
Advertisment